എഴുത്തച്ഛന്‍ പുരസ്ക്കാരം സി രാധാകൃഷ്ണന്

Story dated:Tuesday November 1st, 2016,10 44:am

c-radhakrishann-598793തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം.പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ചലച്ചിത്രകാരനുമായ സി. രാധാകൃഷ്ണന് . കേരള പിറവി ദിനമായ ഇന്ന് ഉച്ചയ്ക്ക് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഒന്നര ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം.മലയാള സാഹിത്യത്തിന് സി രാധാകൃഷ്ണന്‍ നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്ക്കാരം. സി രാധാകൃഷ്ണന്റെ വസതിയില്‍ മന്ത്രി എ കെ ബാലന്‍ ആണ് പുരസ്കാരം പ്രഖ്യാപിക്കുക.

ആകാശത്തില്‍ ഒരു വിടവ്, തീക്കടല്‍ കടഞ്ഞ് തിരുമധുരം, ഉള്ളില്‍ ഉള്ളത്, കരള്‍ പിളരും കാലം, മുന്‍പേ പറക്കുന്ന പക്ഷികള്‍, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, പുഴ മുതല്‍ പുഴ വരെ, എല്ലാം മായ്ക്കുന്ന കടല്‍, നാടകാന്തം തുടങ്ങിയവ സി രാധാകൃഷ്ണന്റെ പ്രശസ്ത കൃതികളാണ്.