ബഹറൈനില്‍ പ്രവാസികളുടെ ആത്മഹത്യ വര്‍ദ്ധിക്കുന്നു?

12 ആഴ്ചയില്‍ ആത്മഹത്യ ചെയ്തത് ഒന്‍പത് പേര്‍: ഭുരിഭാഗവും ഇന്ത്യക്കാര്‍
മനാമ ബഹറൈനില്‍ പ്രവാസികള്‍ക്കിടിയല്‍ ആത്മഹത്യ ഗണ്യമായി
വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ആത്മഹത്യ ചെയ്തത് 9 പ്രവാസികള്‍. അതില്‍ ആറു പേരും ഇന്ത്യക്കാര്‍.
അവസാനമായി ചൊവ്വാഴ്ച ഇന്ത്യക്കാരനായ വിജയ്കുമാറിനെ ആണ് താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. സനദിലാണ് ഇയാള്‍ താമസിച്ചുവന്നിരുന്നത്.
ഇന്ത്യക്കാര്‍ക്ക് പുറമെ പാക്കസ്ഥാന്‍, ഫിലപ്പൈന്‍സ്, നേപ്പാള്‍ എന്നിവടങ്ങളില്‍ നിന്നുള്ള ഓരോ പ്രവാസികളാണ് ആത്മഹത്യ ചെയ്തത്.
രാജ്യത്ത് വര്‍ദ്ധച്ചുവരുന്ന ജീവിതചിലവ് ആത്മഹത്യക്ക് കാരണമാകുന്നുണ്ടോ എന്ന ആശങ്ക ചില സാമൂഹ്യ പ്രവര്‍ത്തകര്‍ മുന്നോട്ട് വെക്കുന്നുണ്ട്. ജീവിതചിലവ് വര്‍ദ്ധിച്ചതോടെ പല പ്രവാസികള്‍ക്കും കുടുംബത്തെ നാട്ടിലേക്ക് തിരിച്ചയക്കേണ്ടിവന്നിട്ടുണ്ട് . ഇത്തരക്കാര്‍ക്ക് ഉണ്ടാവുന്ന ഏകാന്തത കടുത്ത നിരാശയിലേക്കും വിഷാദരോഗത്തിലേക്കും അത് ആത്മഹത്യയിലേക്ക് നയിക്കുന്നുണ്ടെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ബഹറൈന്‍ ചാപ്റ്റര്‍ പ്രസിഡന്റും ഇന്ത്യന്‍ കമ്മ്യുണിറ്റി റീലീഫ് ഫണ്ട് വൈസ് ചെയര്‍മാനുമായ ഡോ ബാബു രാമചന്ദ്രന്‍ പറഞ്ഞു.
ഇത്തരക്കാര്‍ക്ക അവരുടെ ഏകാന്തതയും, നിരാശയും അകറ്റാന്‍ അടിയന്തര ഇടപെടല്‍ നടത്തേണ്ടതുണ്ട്. ഇവരുടെ മനസ്സിന് കരുത്തുപകരാനുള്ള ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കണമെന്നും ഡോക്ടര്‍ ആവിശ്യപ്പെട്ടു.

ഇന്നലെ മരിച്ച 48കാരനായ വിജയ്കുമാര്‍ ബഹറൈനിലെത്തിയിട്ട് ഒരു മാസമായിട്ടൊള്ളു. അല്‍ ദര്‍ഹീസ് കണ്‍സട്രക്ഷന്‍ കമ്പിനിയില്‍ ടൈല്‍സ് വിരിക്കുന്ന ജോലിക്കാരനാണ് വിജയ്കുമാര്‍.