പരപ്പനങ്ങാടിക്കാരായ പ്രവാസികള്‍ക്ക് സ്വന്തമായൊരു വീട് സഹായ ഹസ്തവുമായി പരപ്പനങ്ങാടി സൗഹൃദസംഘം റിയാദ് ഘടകം

റിയാദ് ; സ്വന്തമായി വീടില്ലാത്ത പരപ്പനങ്ങാടിയിലെ പ്രവാസികള്‍ക്ക് വീട് എന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ സഹായഹസ്തവുമായി പ്രവാസികള്‍. പരപ്പനങ്ങാടി സൗഹൃദ സംഘം(പാസ്) റിയാദ് ഘടകമാണ് സൗഹൃദസൗദം എന്ന ഭവനപദ്ധതിക്ക് തുടക്കമിടുന്നത്. അര്‍ഹരായവരെ കണ്ടെത്താന്‍ വീടിനുള്ള അപേക്ഷകള്‍ ക്ഷണിച്ചുതുടങ്ങി.

പരപ്പനങ്ങാടിയിലെ സ്ഥിരതമാസക്കാരനാകണമെന്നതും, നിലവിലോ മുന്‍പോ പ്രവാസിയായിരിക്കണമെന്നതുമാണ് പ്രഥമ മാനദണ്ഡം. ഈ വിഭാഗത്തില്‍ അപേക്ഷകരില്ലെങ്ങില്‍ മറ്റുള്ളവരെയും പരിഗണിക്കും.

അപേക്ഷകന് സ്വന്തമായി മുന്ന് സെന്റ് ഭൂമി ഉണ്ടായിരിക്കണം ഇതിന് പുറമെ സാമ്പത്തിക, ആരോഗ്യ സാമൂഹികപരമായ ഘടകങ്ങള്‍ അപേക്ഷ പരിഗണിക്കുന്നതില്‍ മാനദണ്ഡമായിരിക്കുമെന്നും കൂട്ടായ്മ പ്രവര്‍ത്തകര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

അപേക്ഷകര്‍ 00966545191153(സിറാജ്), 00966531128377(സമീര്‍) എന്നീ വാട്ട്‌സ് ആപ് നമ്പറുകളിലോ passriyadh@gmail.com എന്ന വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്.