ബഹ്‌റൈനില്‍ 6 വര്‍ഷമായി നാട്ടിലേക്ക് പോകാന്‍ കഴിയാത്ത മലയാളി മരിച്ചു

മടക്കം സാധ്യമാകാതിരുന്നത് രേഖകള്‍ നഷ്ടമായതിനാല്‍

മനാമ: ആറുവര്‍ഷത്തോളമായി രേഖകള്‍ നഷ്‌പ്പെട്ടതിനെ തുടര്‍ന്ന് ബഹ്‌റൈനില്‍ കഴിയുന്ന മലയാളി മരിച്ചു. ആലപ്പുഴ മാവേലിക്കര കുറത്തിയാട് പരമേശ്വരത്ത് മുകുന്ദന്‍ നായരുടെ മകന്‍ രാജഗോപാല്‍(54)ആണ് മരിച്ചത്.

25 വര്‍ഷമായി ബഹ്‌റൈനില്‍ വിവിധ ഇടങ്ങളില്‍ ജോലി ചെയ്തുവരികയായിരുന്ന രാജഗോപാല്‍. നാലു വര്‍ഷം മുന്‍പ് ഒരു മലയാളിയുടെ കമ്പനിയില്‍ ജോലിയില്‍ ചേര്‍ന്നു. ഈ കമ്പനി ഉടമ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കാതെ നാട്ടിലേക്ക് മുങ്ങുകയായിരുന്നു. ഇതോടെ വിസയും മറ്റ് രേഖകളും നഷ്ടമായി. ആറുവര്‍ഷമായി നാട്ടില്‍ പോകാന്‍ സാധിച്ചിട്ടില്ല.

വിസ ഇല്ലാത്തതിനാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ എംബസിയുടെ ഇടപെടലിനായി ശ്രമം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles