വ്യാജമദ്യം തടയാന്‍ എക്‌സൈസ്‌ വകുപ്പിന്റെ ‘ഓപ്പറേഷന്‍ മൂണ്‍ ഷൈന്‍’

excise at palathingal copyസംസ്ഥാനത്ത്‌ പല മദ്യഷാപ്പുകളും അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ അബ്‌കാരി മേഖലയില്‍ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന്‌ ജൂണ്‍ 15 മുതല്‍ എക്‌സൈസ്‌ വകുപ്പ്‌ ‘ഓപ്പറേഷന്‍ മൂണ്‍ ഷൈന്‍’ സ്‌പെഷല്‍ ഡ്രൈവ്‌ തുടങ്ങി. ജൂലൈ 15 വരെയുള്ള ഒരുമാസ കാലയളവില്‍ വ്യാജമദ്യത്തിന്റെ ഉപഭോഗം, വില്‌പന, മയക്കുമരുന്നുകളുടെ വിപണനം എന്നിവ തടയുന്നതിന്‌ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം മലപ്പുറം എക്‌സൈസ്‌ സ്‌പെഷല്‍ സ്‌ക്വാഡ്‌ ഓഫീസില്‍ പ്രവര്‍ത്തിക്കുമെന്ന്‌ ഡെപ്യൂട്ടി എക്‌സൈസ്‌ കമ്മീഷനര്‍ അറിയിച്ചു. കണ്‍ട്രോള്‍ റൂമിന്റെ നമ്പര്‍ 0483 2735431. കുറ്റകൃത്യങ്ങള്‍ പൊതുജനങ്ങള്‍ക്ക്‌ ഈ നമ്പറില്‍ അറിയിക്കാം.