22 കിലോ കഞ്ചാവുമായി 2 പേര്‍ കോട്ടക്കലില്‍ എക്‌സൈസ്‌ പിടിയില്‍

excise kottakkalകോട്ടക്കല്‍: 22 കിലോ കഞ്ചാവുമായി രണ്ടുപേരെ കോട്ടക്കല്‍ എക്‌സൈസ്‌ സംഘം പിടികൂടി. ശിവരാമകൃഷ്‌ണന്‍(32), സതീഷ്‌ പുട്ടടി(22) എന്നിവരാണ്‌ അറസ്റ്റിലായത്‌. ആന്ധ്രാപ്രദേശില്‍ നിന്നും വിളവെടുപ്പ്‌ നടക്കുന്ന സ്ഥലത്തുനിന്നും വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന കഞ്ചാവാണ്‌ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ പിടികൂടിയത്‌.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കഞ്ചാവ്‌ വില്‍പ്പന നടക്കുന്നത്‌ മലപ്പുറം ജില്ലയിലാണ്‌. ആന്ധ്രാപ്രദേശില്‍ നിന്ന്‌ ട്രെയിന്‍ മാര്‍ഗം ഷൊര്‍ണൂരിലെത്തിയശേഷം ബസില്‍ കോട്ടക്കലില്‍ എത്തിക്കുകയായിരുന്നു. കോട്ടക്കലിലെ ഏജന്റിനെ അന്വേഷിക്കുന്നതിനിടയില്‍ എക്‌സൈസ്‌ ഉദ്യോഗസ്ഥര്‍ ആവശ്യകാരായെത്തി പ്രതികളെ പിടികൂടുകയായിരുന്നു.

എക്‌സൈസ്‌ ഉദ്യോഗസ്ഥരായ വി ജെ റോയ്‌, രവീന്ദ്രന്‍, ഷിബു ശങ്കര്‍, സുരേഷ്‌ബാബു, ഹംസ, സാഗേഷ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ കഞ്ചാവ്‌ പിടികൂടിയത്‌.