വയനാട്ടില്‍ വന്‍ സ്വര്‍ണ്ണവേട്ട;എക്‌സൈസ് 30 കിലോ സ്വര്‍ണം പിടികൂടി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ കോടികള്‍ വിലവരുന്ന സ്വര്‍ണം പിടികൂടി. വയനാട്ടിലെ തോല്‍പ്പെട്ടി ചെക്‌പോസ്റ്റില്‍ നിന്നാണ് 30 കിലോ സ്വര്‍ണം പിടികൂടിയത്. പിടികൂടിയ സ്വര്‍ണം 10 കോടി രൂപയിലധികം വില വരുന്നതാണ്.

വയനാട് എക്‌സൈസ് ഇ്ന്റലിജെന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് വരുന്ന കല്ലട ബസ്സിലെ യാത്രക്കാരാണ് പിടിയിലായത്.

സംഭവത്തില്‍ രാജസ്ഥാന്‍ സ്വദേശികളായ സങ്കേഷ്, അഭയ്.എം, ചമ്പാരം, മദന്‍ലാല്‍ എന്നിവരാണ് പിടിയിലായത്‌ . ഇവരെ ചോദ്യം ചെയ്തുവരികയാണ്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ജെ ഷാജി, പ്രിവന്റീവ് ഓഫീസര്‍മാരായ എ.രമേഷ്, കെ.ജെ. സന്തോഷ്, എംകെ ഗോപി, വിജയന്‍, സൈമണ്‍ കെ.എം എന്നവരടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടികൂടിയത്.