60 കുപ്പി മാഹി വിദേശമദ്യവുമായി എടരിക്കോട്‌ സ്വദേശി എക്‌സൈസ്‌ പിടിയില്‍

Story dated:Sunday October 4th, 2015,05 14:pm
sameeksha

Excise thirurangadi 1 copyപരപ്പനങ്ങാടി: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 60 കുപ്പി മാഹി വിദേശമദ്യവുമായി എടരിക്കോട്‌ സ്വദേശി എക്‌സൈസ്‌ പിടിയില്‍. തൂമ്പിലക്കാട്ട്‌ വീട്ടില്‍ രാജന്‍ എന്ന പ്രഭാകരന്‍(52) ആണ്‌ അറസ്റ്റിലായത്‌. തിരൂരങ്ങാടി എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും എടരിക്കോട്‌ ഭാഗങ്ങളില്‍ നടത്തിയ വാഹനപരിശോധനയ്‌ക്കിടെയാണ്‌ ഇയാള്‍ പിടിയിലായത്‌. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തു.

റെയ്‌ഡില്‍ എക്‌സൈസ്‌ ഇന്‍സ്‌പെക്ടര്‍ എം.നൗഷാദ്‌, പ്രവന്റീവ്‌ ഓഫീസര്‍ പി കെ വിജയന്‍ നായര്‍, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ ടി.ദിനേശന്‍, ടി.പി പ്രജോഷ്‌ കുമാര്‍, എം പ്രിയേഷ്‌, ശൈലേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.