അരകിലോ കഞ്ചാവുമായി പരപ്പനങ്ങാടി സ്വദേശി എക്‌സൈസ് പിടിയില്‍

പരപ്പനങ്ങാടി : വില്‍പ്പനക്കായി കൊണ്ടു വന്ന അരകിലോ കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. പരപ്പനങ്ങാടി പാലത്തിങ്ങല്‍ കൊട്ടന്തല സ്വദേശി ചപ്പങ്ങത്തില്‍ അബ്ദുള്‍ സലാം (30) ആണ് അറസ്റ്റിലായത്.

വേങ്ങരയില്‍ വില്‍പ്പന നടത്തുന്നതിനിടയിലാണ് ഇയാളെ പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷമീറും സംഘവും പിടികൂടിയത്. റെയ്ഡില്‍ പ്രിവന്റ്യൂ ഓഫീസര്‍ ഹരിദാസന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിഞ്ചു കുമാര്‍, സംഗീത്, എംകെ ഷിജിത്ത്, രാഘേഷ് എന്നിവര്‍ പങ്കെടുത്തു.

ഒരാഴ്ച മുമ്പ് പരപ്പനങ്ങാടിയില്‍ വെച്ച് 550 ഗ്രാം കഞ്ചാവുമായി താനൂര്‍ സ്വദേശിയായ യുവാവിനെ പരപ്പനങ്ങാടി എക്‌സൈസ് പിടികൂടിയിരുന്നു.