Section

malabari-logo-mobile

പരീക്ഷ ഭയത്തെ അകറ്റാന്‍ ഏകദിന ശില്‍പശാല

HIGHLIGHTS : ദോഹ: പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന സ്വാഭാവികമായ പരീക്ഷ ഭയത്തെ ലഘൂകരിക്കാനും

exam-writingദോഹ: പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന സ്വാഭാവികമായ പരീക്ഷ ഭയത്തെ ലഘൂകരിക്കാനും എളുപ്പത്തില്‍ പരീക്ഷയെ അഭിമുഖീകരിക്കാനുമുള്ള സൂത്രവാക്യങ്ങളുമായി മലപ്പുറം ജില്ലാ മുസ്‌ലിം വെല്‍ഫയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ ഗൈഡന്‍സിന്റെ ഭാഗമായി ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നു. പ്രമുഖ വിദ്യാഭ്യാസ വിദഗ്ധരും കരിയര്‍ ഗൈഡന്‍സ് ട്രെയിനര്‍മാരുമായ എന്‍ വി കബീര്‍, അഡ്വ. കെ കെ ഇസ്സുദ്ദീന്‍ തുടങ്ങിയവരാണ് ശില്‍പശാലയില്‍ ക്ലാസ്സെടുക്കുന്നത്. 23ന് ഉച്ചക്ക് ഒരു മണി മുതല്‍ അഞ്ച് വരെയാണ് ക്ലാസ്സ്. സല്‍വ റോഡിലെ ക്വാളിറ്റി ഹൈപ്പര്‍ മാര്‍ക്കറ്റ് പാര്‍ട്ടി ഹാളിലാണ് ശില്‍പശാല. പങ്കെടുക്കാന്‍ താത്പര്യമുള്ള 10, 11, 12 ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകര്‍ mamwaqatar@gmail.comഇമെയിലില്‍ അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 55537844നമ്പറില്‍ ബന്ധപ്പെടുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!