മുന്‍ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ജാബിര്‍ വാഹനാപകടത്തില്‍ മരിച്ചു

jabir-indian-footballerകൊണ്ടോട്ടി :മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍താരവും മലപ്പുറം എംഎസ്പി ആംഡ് വിഭാഗത്തില്‍ സിഐയുമായ സി ജാബിര്‍(47) കാര്‍ അപകടത്തില്‍ മരിച്ചു. ഞായറാഴച രാത്രി പതിനൊന്നരയോടെ കൊണ്ടോട്ടിക്കടുത്ത് മുസ്ലിയരങ്ങാടിയില്‍ വെച്ച് ഇദ്ദേഹം ഓടിച്ചിരുന്ന കാര്‍ ലോറിയുമായി കുട്ടിയിടിക്കുകയായിരുന്നു. ഉടനെ തന്നെ നാട്ടുകാര്‍ കൊണ്ടാട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല.
കോഴിക്കോട് ആശുപത്രിയില്‍ ചികത്സയില്‍ കഴിയുന്ന സഹോദരനെ കണ്ട് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഇടിയുട ആഘാതത്തില്‍ ഇദ്ദേഹം സഞ്ചരിച്ച കാര്‍ തകര്‍ന്നിട്ടുണ്ട്.img-20161205-wa0001
മലപ്പുറത്തെ ഫുട്‌ബോള്‍ ഗ്രാമമായ അരീക്കോട് തെരട്ടമ്മലെ ചെമ്പകത്തില്‍ വീട്ടിലാണ് ജാബിറിന്റെ ജനനം. മമ്പാട് എംഇഎസ് കോളേജിലെ വിദ്യാര്‍ത്ഥിയായിരിക്കെ കാലിക്കറ്റ് യുണിവേഴിസിറ്റി താരമായാണ് ജാബിര്‍ വളര്‍ന്നുവന്നത്.
പിന്നീട് ഇന്ത്യന്‍ ജുനിയര്‍ ടീമില്‍ കളിച്ച ജാബിര്‍ 1996ല്‍ കല്‍ക്കട്ടയില്‍ വെച്ച് നടന്ന നെഹ്‌റുകപ്പില്‍ ഇന്ത്യന്‍ ജേഴിസിയണിഞ്ഞു. 94,95,96 വര്‍ഷങ്ങളില്‍ സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വേണ്ടിയും കഴിച്ചു ഫെഡറേഷന്‍ കപ്പില്‍
കേരള പോലീസിനു വേണ്ടി വര്‍ഷങ്ങളോളും ജാബിര്‍ കളിച്ചു.1991ലാണ് പോലീസിലെത്തിയത്.
രണ്ട് വര്‍ഷം മുമ്പാണ് മലപ്പുറം എംഎസ്പിയിലെത്തിയത്.
ഭാര്യ: നസീറ, മക്കള്‍ : ഫിദ, റിന്‍ദ, ഫഹദ്.