ഇടിയും അബ്ദുറഹ്മാനും പരപ്പനങ്ങാടിയില്‍

പരപ്പനങ്ങാടി: ലോകസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണം ചൂടുപിടിച്ചതോടെ ഇടിമുഹമ്മദ് ബഷീറും ഇടതു സ്വതന്ത്രന്‍ അബ്ദുറഹ്മാനും ഇന്ന് പരപ്പനങ്ങാടിയില്‍ പര്യടനത്തിനെത്തുന്നു

രാവിലെ എട്ടരമണിക്ക് ഉള്ളണത്ത് നി്ന്ന് പ്രചരണമാരംഭിക്കുന്ന ഇടിയുടെ പരപ്പനങ്ങാടിയിലെ പ്രചരണം ഉച്ചക്ക് രണ്ടു മണി വരെ നീളും. പരമാവധി വോട്ടര്‍മാരെ നേരില്‍ കാണുക എന്ന രീതിയാണ് ഇന്നത്തെ പര്യടനത്തില്‍ നടക്കുക..

അബ്ദുറഹമാന്റെ പ്രചരണപരിപാടി ഉച്ച്ക്ക് മുന്ന് മണിയോടെ ചുടലപറമ്പിലാണ് തുടക്കം. പൊതുയോഗങ്ങളിലാണ് പ്രധാനമായും അബദുറഹമാന്‍ പങ്കെടുക്കക. വൈകീട്ട് ചെട്ടിപടിയില്‍ കൈരളി ടിവിയിലെ പട്ടുറുമാല്‍ ഫെയിം കലാകാരന്‍മാരുടെ ഗാനമേളയോടെയാണ് ഇന്നത്തെ പ്രചരണം അവസാനിക്കുക.

തിരുരങ്ങാടി നിയോജകമണ്ഡലിത്തില്‍ പൊതുവെ തണുപ്പന്‍ മട്ടിലുള്ള പ്രചരണമാണ് ഇതുവരെ നടന്നുവന്നത്. എന്നാല്‍ പ്രധാന സ്ഥാാനാര്‍ത്ഥികളുടെ രണ്ടാംഘട്ടവരവോടെ തിരഞ്ഞെടുപ്പ് ചൂടിലേക്ക് ഈ മണ്ഡലവും എടുത്തെറിയപ്പെടും എന്നാണ് കരുതുന്നത്