Section

malabari-logo-mobile

ഇടി മൂഹമ്മദ് ബഷീര്‍ ഒന്നാം നന്വര്‍ വര്‍ഗ്ഗീയവാദി: ആര്യാടന്‍ മൂഹമ്മദ്

HIGHLIGHTS : മലപ്പുറം : മൂസ്ലീം ലീഗ് ജനറല്‍സക്രട്ടറിയും പൊന്നാനി എംപിയുമായ ഇടി മുഹമ്മദ് ബഷീര്‍ ഒന്നാം നമ്പര്‍ വര്ഗ്ഗീയവാദിയാണെന്ന് മുതിര്‍ന്ന കോണ്ഗ്രസ്സ് നേതാവു...

aryadanമലപ്പുറം : മൂസ്ലീം ലീഗ് ജനറല്‍സക്രട്ടറിയും പൊന്നാനി എംപിയുമായ ഇടി മുഹമ്മദ് ബഷീര്‍ ഒന്നാം നമ്പര്‍ വര്ഗ്ഗീയവാദിയാണെന്ന് മുതിര്‍ന്ന കോണ്ഗ്രസ്സ് നേതാവും മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ്  മലപ്പൂറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇടിക്കെതിരെ ആഞ്ഞടിച്ചത്.

പൊന്നാനി മണ്ഡലത്തില്‍ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ്സ് വേണമോയെന്ന് ആര്യടന്‍ ചോദിച്ചു.
കോണ്‍ഗ്രസ്സിലെ സീനിയര്‍ നേതാവായ ആര്യാടന്‍ കടുത്ത ഭാഷയില്‍ നടത്തിയ അഭിപ്രായപ്രകടനം മുസ്ലീം ലീഗിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. കോണ്‍ഗ്രസ്സിലെ പലരും പലതും പറയുന്നത് ശ്രദ്ധിക്കാനില്ലെ്ന്നാണ് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. കെപിസിസി നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആര്യാടന്‍ പറഞ്ഞതുകൊണ്ടു മാത്രം വര്‍ഗീയവാദിയാകില്ലെന്നൂം കൂടതലൊന്നും പറയാനില്ലെന്നും പറഞ്ഞൊഴിയുകയായിരുന്ന ഇടി.
ആര്യാടന്റെ പ്രസ്താവനയ്‌ക്കെതിരെ മലപ്പുറം ജില്ലയില്‍ പലയിടങ്ങളിലും യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്താനും കോലംകത്തിക്കാനുമൊരുങ്ങിയെങ്ങിലും ലീഗ്‌നേതൃത്വം ഇടപെട്ട് ഇവരെ പിന്‍തിരിപ്പിക്കുകയായിരുന്നു.

sameeksha-malabarinews

photo courtesy: mathrubhumi online

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!