ദയവായി ഞങ്ങള്‍ക്കു വേണ്ടി സമരം ചെയ്യരുത്

മണിലാല്‍manilal

സമരങ്ങളോട് എനിക്ക് എന്നും അതീവമായി താല്‍പര്യമായിരുന്നു. ഇപ്പോഴുമുണ്ട്. ഏറ്റവും ബഹുമാനമര്‍ഹിക്കുന്നത് സമരക്കാരാണ്. എല്ലാവര്‍ക്കും അങ്ങിനെയായിരിക്കണം. ആസുരമായ ഈ കോര്‍പ്പറേറ്റുകാലത്ത് പ്രതേ്യകിച്ചും സമരം സമരത്തിന് വേണ്ടിയല്ലെങ്കില്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കിലും സമരം നല്‍കുന്ന ഊര്‍ജ്ജം വളരെ വളരെ പ്രധാനമാകുന്നു ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.സാമൂഹ്യ ജീവി എന്ന നിലയില്‍ ഈ മണ്ണില്‍ നില്‍പ്പുറപ്പിക്കുന്നത് ആര് സമരം ചെയ്യുന്നുവോ അവര്‍ ജീവിക്കുന്നു എന്ന് വിക്ടര്‍ യൂഗോ എക്കാലത്തേക്കുമായി ഈ മുദ്രാവാക്യം പറഞ്ഞു വെച്ചിട്ടുണ്ട്.

സമരം സര്‍ഗ്ഗാത്മകമാവുമ്പോള്‍ മുദ്രാവാക്യം കവിതയാകും എന്നൊക്കെയുള്ള വര്‍ത്തമാനങ്ങള്‍ മനോഹരമായ കേള്‍വിയാണ്. ഇപ്പോള്‍ ഭൂരിപക്ഷം സമരങ്ങളും അതിന്റെ ഉള്ളടക്കം കൊണ്ടു തന്നെ പൊള്ളയാവുന്നു.

agitatioസ്വന്തം മണ്ണില്‍ നിന്നും പിഴുതെറിയപ്പെടുന്നതിനെതിരെ സാധാരണ മനുഷ്യര്‍ നടത്തുന്ന
നിലനില്‍പ് സമരങ്ങളില്‍ ബിഒടി എന്ന നവചൂഷകര്‍ക്കെതിരെയുള്ള ജനകീയ സമരങ്ങളില്‍, പശ്ചിമഘട്ടം സംരക്ഷിക്കാന്‍ പരിസ്ഥിതിസംഘങ്ങള്‍ നടത്തുന്ന വാര്‍ത്താമാധ്യമങ്ങള്‍ തമസ്‌കരിക്കുന്ന സമരങ്ങള്‍ കേരളം ഉണര്‍ന്നിരിക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്ന സജീവതകളാകുന്നു. western ghatsസമരത്തിനു വിഷയമില്ല. എന്നത് സിനിമക്ക് നല്ല കഥ കിട്ടാനില്ലെന്നു പറയുന്നത് പോലെയാണ്. സ്വാതന്ത്ര്യ സമരത്തേക്കാള്‍ തീക്ഷ്ണമായ സമരങ്ങളിലേക്ക് ബാല്യമുള്ള കാലവുമാകുന്നു ഇത്. ഓരോ നിമിഷവും മനുഷ്യര്‍ ചൂഷണത്തിന് വിധേയമാവുന്നു അപമാനിതനാവുന്നു. എന്നിട്ടും സമൂഹം നിശ്ചലാവസ്ഥയിലാണ്.

മനുഷ്യനെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ സമരം ചെയ്യാന്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ വിമുഖതരാണ്. അതുകൊണ്ടാണല്ലോ ഉണ്ടാവുന്നതും കിടപ്പറരഹസ്യങ്ങളിലേക്കും പുരോഗമന പ്രസ്ഥാനങ്ങളില്‍ കണ്ണും കാതും കൂര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. സമരബോധങ്ങളെ തളച്ചിടപ്പെടുന്നു. വീര്യത്തിനു മേല്‍ ഷണ്ഡത്വത്തിന്റെ മരവിപ്പ് പടരുന്നു.India-Poverty1

കോര്‍പ്പറേറ്റുകളുടെ സ്വാധീനം അത്രമേല്‍ ശക്തമാകുന്നു. എല്ലാവരും അവരുടെ കുടക്കീഴിലാണ്. അവരോടു കളിച്ചാല്‍ എല്ലാം തെറിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ദില്ലിയില്‍ കെജ്‌രിവാളിന്റെ അനുഭവം അതാണ്. അങ്ങിങ്ങു ചില മുറുമുറുപ്പ് ഉയര്‍ത്തുന്നുണ്ടെങ്കിലും കോര്‍പറേറ്റുകാലത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ഒരേ തൂവല്‍ പക്ഷികളാണ്. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാത്ത ചെറുചെറു ഗ്രൂപ്പുകള്‍ മാത്രമാണ് ഇക്കാര്യത്തില്‍ അപവാദം. ചെറുഗ്രൂപ്പുകള്‍ നീണാള്‍ വാഴ്ക. അധികാരം ആരേയും ദുഷിപ്പിക്കും. വിപ്ലവത്തെപ്പോലും. അതാണ് ചരിത്രാനുഭവം. പിന്നയല്ലേ സാധരണ കമ്മൂണിസ്റ്റുകാര്‍. പാതിരിക്കും പള്ളിക്കുമിടയില്‍ സുധീരം നില്‍ക്കുന്ന പിടി തോമസിനെപ്പോലെയുള്ള രാഷ്ട്രീയക്കാരെ പ്രതേ്യകം ഓര്‍ക്കാമിവിടെ. കോണ്‍ഗ്രസ്സിനെതിരെ പള്ളിയും കമ്മ്യൂണിസ്റ്റുകളും ഒന്നിക്കുന്ന മറ്റൊരു വിമോചന സമരം ചരിത്രത്തിലെ മറ്റൊരു അസംബന്ധമായി അവതരിക്കുമോ.dry forest
അനുഭവിക്കുന്ന മനുഷ്യര്‍ ഇസങ്ങള്‍ക്കപ്പുറത്ത് സംഘം ചേരുന്ന അവസ്ഥയാണ് കാലങ്ങളായി കേരളം കണ്ടു വരുന്നത്. മാവൂര്‍ റയോണ്‍സ്, ആതിരപ്പളി, മുത്തങ്ങ, കാതിക്കുടം, പ്ലാച്ചിമട, വിളപ്പില്‍ശാല, പെരിയാര്‍ മലിനീകരണം, ബി ഒ ടി കുടിയൊഴിപ്പിക്കല്‍ തുടങ്ങി കേരളത്തെ നിലനിര്‍ത്താനുള്ള പശ്ചിമഘട്ട സംരക്ഷണം വരെ സമരമുഖത്തുള്ളത് സാധാരണ മനുഷ്യരാണ് രാഷ്ട്രീയ പാര്‍ട്ടികളല്ല.
ബിഒടിക്കെതിരായ സമരങ്ങളില്‍ മുഖ്യധാര രാഷ്ട്രീയക്കാരെ കാണാത്തത് എന്തുകൊണ്ട് എന്ന് ചിന്തിക്കുന്നിടത്തുനിന്നും അവര്‍ എവിടെ നില്‍ക്കുന്നു എന്ന് മനസ്സിലായി തുടങ്ങും.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാവുക എന്നുവെച്ചാല്‍ ചിന്ത പണയം വെക്കുക അല്ലെങ്കില്‍ മന്ദബുദ്ധിയായി അഭിനയിക്കുക എന്നുള്ളതാകുന്നു. ആര്‍ക്കേ ചെയ്യുന്ന ഒരു പണി പോലെ അലസം ജാഥകളില്‍ നടന്നു പോകുന്ന ആളുകളെ കണ്ടിട്ടില്ലേ.അവരുടെ മനസ്സില്‍ എന്തായിരിക്കും എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. എന്തു തന്നെയായാലും പാര്‍ട്ടിമഹിമയും വിപ്ലവവും ആയിരിക്കാനിടയില്ല. കോര്‍പ്പറേറ്റ് കാലത്ത് സായാഹ്നധര്‍ണ്ണകള്‍ കൊണ്ടോ കളക്ടറേറ്റു വളയല്‍ കൊണ്ടോ ഒന്നും നടക്കില്ലെന്ന് ഏതൊരു പാമരനും അറിയാം. രാഷ്ട്രീയമായ പാപ്പരത്തം മുഖമുദ്രയാക്കിയ നേതൃത്വത്തിനും അതറിയാം.

Harthal-384x217ഒരു കേരളീയ കലാരൂപമാകുന്നു ഹര്‍ത്താല്‍. ലോകത്തൊരിടത്തും ഇങ്ങനെ ഒരു കാലാപരിപാടിയില്ലത്രെ. കഥകളി പോലെ ഒന്നു പ്രഖ്യാപിക്കുകയേ വേണ്ടൂ. മലയാളികള്‍ മുഴുവന്‍ കോഴിക്കടയിലും, ബീവറേജസിന്റെ മുന്നിലും ക്വൂ നില്‍ക്കുകയായി. ബംഗാളികള്‍, ഒഡീസക്കാര്‍,തുടങ്ങിയ മലയാളേതര വിഭാഗങ്ങളും ഹര്‍ത്താല്‍ അഘോഷിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഹര്‍ത്താലിനെ നിനച്ചിരിക്കാതെ വരുന്ന ഒരാഘോഷമെന്നൊക്കെ ആയിരിക്കും നാട്ടില്‍ പോയാല്‍ അവര്‍ വിവരിച്ചു കൊടുക്കുക.
എന്തായാലും ഞാനൊരു ഹര്‍ത്താല്‍ വിരുദ്ധനല്ല. എത്ര ഹര്‍ത്താല്‍ നടത്തിയിട്ടും മറ്റു സംസ്ഥാനത്തേക്കാള്‍ മികവില്‍ തലയുയര്‍ത്തി നില്‍ക്കുന്നില്ലേ നമ്മുടെ ഈ കൊച്ചു കേരളം. ഹര്‍ത്താല്‍ നടത്താത്തതിനാല്‍ ആയിരിക്കുമോ അവിടം വികസിക്കാത്തത് എന്നു പോലും ചിന്തിക്കാവുന്നതാണ്.
wester ghatt 2ക്വാറി മുതലാളിമാര്‍ക്കു വേണ്ടിയും പ്ലാന്റേഷന്‍ ലോബിക്കു വേണ്ടിയും കമ്മ്യൂണിസ്റ്റുകാര്‍ ഹര്‍ത്താല്‍ നടത്തി എന്നത് ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട ഒരു കാര്യമാകുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഞാന്‍ അടിമുടി വായിച്ചു. അതിലൊന്നും കര്‍ഷകര്‍ക്കോ സാധാരണക്കാര്‍ക്കോ എതിരായിട്ടൊന്നുമില്ല. പത്തഞ്ഞൂറോളും പേജുകള്‍ കുത്തിയിരുന്ന് വായിച്ചു. എന്നിട്ടും കര്‍ഷക വിരുദ്ധമായി ഒന്നും കണ്ടില്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനു ഹരികൃഷ്ണന്‍സ് സിനിമപോലെ രണ്ടു വേര്‍ഷന്‍ ഉണ്ടായിരിക്കുമോ. കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും കേരള കോണ്‍ഗ്രസ്സുകാരും പാതിരിമാരും വായിച്ചത് ഏതു വെര്‍ഷന്‍ ആയിരിക്കും. ആശ്വാസം കൊള്ളാന്‍ എങ്ങിനെയും ചിന്തിക്കാം.

madav gadgil
രാമായണം മുഴുവന്‍ വായിച്ചിട്ടും രാമനുക്ക് സീത എപ്പടി എന്നു ചോദിച്ചതു മാതിരിയാണോ ഇതും. ഈ ചെറിയ സംസ്ഥാനത്തില്‍ പതിനായിരത്തില്‍ പരം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു അതില്‍ ഭൂരിഭാഗവും അനധികൃതവും പലതും അനുമതി കൊടുത്തതിനേക്കാള്‍ കൂടുതല്‍ ഖനനം നടത്തുന്നവയുമാണെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഇതിനെതിരെ ആരെയും കാണാനില്ല.
മഹാരാഷ്ട്രയില്‍ പലയിടത്തും ഗ്രാമസഭകള്‍ ചേര്‍ന്ന് തങ്ങളുടെ ഇടത്തെ പരിസ്ഥിതി ലോലപ്രദേശമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു. മണ്ണിനെ ലാഭക്കണ്ണോടെ മാത്രം കാണുന്ന ഖനനക്കാരില്‍ നിന്നും രക്ഷനേടാനാണ് അവിടത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഇവിടെയോ. പള്ളിയും പാതിരിയും കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസ്സും കേരളാ കോണ്‍ഗ്രസ്സുമൊക്കെ എന്തെക്കെയാണ് പറഞ്ഞുവെക്കുന്നത്. രാഷ്ട്രീയക്കാരെ വെറുതെ വിടാം. അവര്‍ക്ക് നുണ ജീവനോപാധിയാണ്. പാതിരിമാര്‍ക്കോ. ബൈബിള്‍ തന്നെ ഒരു നുണയാവുമോ. ബൈബിളില്‍ പ്രകൃതിയെപ്പറ്റി പറഞ്ഞിട്ടുള്ളതെല്ലാം അവര്‍ മറിച്ചു ചൊല്ലകയാണ്.palli
പരിസ്ഥിതി ലോലപ്രദേശത്തേക്ക് മൃഗങ്ങളെ കൊണ്ടു വിടുമെന്നും തൂമ്പയെടുത്ത് സ്വന്തം മണ്ണില്‍ പണിയെടുത്താല്‍ പോലീസ് പിടിക്കുമെന്നുമൊക്കെയുള്ള ഒരു പ്രസംഗം വയനാട്ടില്‍ വെച്ച് കേട്ടു.

ഇവരുടെ തലച്ചോറുകള്‍ ഖനനം ചെയ്താല്‍ കിട്ടുന്നത് എന്തായിരിക്കുമെന്ന് ആലോചിച്ച് വെറുതെ ചിരിക്കുക. പാവങ്ങളില്‍ പാവങ്ങളായ ക്വാറി മുതലാളിമാരുടെ ചിരിയും ഇതോടൊപ്പം ചേര്‍ത്തുവെക്കുക.Kerala_strike_PTI

കര്‍ഷകര്‍ തൊഴിലാളികള്‍ എന്നൊക്കെ ഊന്നിപ്പറഞ്ഞാലേ പുരോഗമനം ആകൂ എന്ന ധാരണ ഇപ്പോഴും കൊണ്ടു നടക്കുകയാട് കോര്‍പറേറ്റുകാലത്തും രാഷ്ട്രീയപാര്‍ട്ടികള്‍.കോര്‍പ്പറേറ്റുകള്‍ അരങ്ങു തകര്‍ക്കുന്ന കാലത്ത് എല്ലാ മനുഷ്യരും അനുഭവിക്കുകയാണ് നിസാഹമായ ദൈന്യത. രാഷ്ട്രീയക്കാരുടെ കൊടിയുടെ തണല്‍പോലും അവര്‍ക്ക് ആശ്വാസം പകരുന്നുണ്ടാവാം. കൊടികള്‍ കൊഴുക്കട്ടെ.metal quries
സമൂഹത്തില്‍ എല്ലാവരും ഒരേ പോലെ ചിന്തിക്കുമ്പോള്‍ ശ്രദ്ധിക്കണം അത് നേരായ പോക്കല്ല. പ്രതേ്യകിച്ച് രാഷ്ട്രീയക്കാര്‍ ഒന്നിക്കുമ്പോള്‍.
നാടോടുമ്പോള്‍ നടുവെ ഓടുക എന്നത് പിന്തിരിപ്പന്‍ ആശയമാണെന്ന് അറിയുക.
കൂട്ട ഓട്ടത്തില്‍ ഒരു സമൂഹവും രക്ഷപ്പെടില്ല അങ്ങിനെയൊരു ചരിത്രവുമില്ല. ഒറ്റ തിരിഞ്ഞ ചില നടത്തങ്ങളാകുന്നു പുതുവഴികള്‍ കണ്ടെത്തിയത്. പരന്ന അമേരിക്കന്‍ ഭൂഖണ്ഡത്തെ കണ്ടെത്തിയതും ഭൂമി ഉരുണ്ടതാണെന്ന് കണ്ടു പിടിച്ചതും അങ്ങിനെയാണ്.

western ghattമണ്ണിനും മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും ഊര്‍വ്വരത സമ്മാനിക്കുന്ന അക്ഷയഖനിയാണ് പശ്ചിമഘട്ടം എന്ന് ഖനനക്കാര്‍ക്കും പ്ലാന്റേഷന്‍ ലോബിക്കും ചൂട്ടുപിടിക്കുന്ന രാഷ്ട്രീയ നേതൃത്വത്തോടു അണികള്‍ കലഹിക്കുന്ന കാലം എപ്പോളാണു വരിക. ഇടയലേഖനം കേട്ട് വാലാട്ടുന്നതിനും പകരം പശ്ചിമഘട്ടം എന്ന പച്ചിലയിലേക്ക് അനുഭാവം കാണിക്കുന്ന കുഞ്ഞാടുകള്‍ എന്നാണുണ്ടാവുക.

എന്തിനും ഏതിനും നടത്തുന്ന ഹര്‍ത്താലുകളില്‍ ചൊരിഞ്ഞു കളയുന്ന ആവേശം അല്പസ്വല്പം ചിന്തിക്കുന്നതിലും ഉണ്ടായാല്‍ കേരളം വളരും. വളര്‍ന്ന് പന്തലിക്കും.