എറണാകുളത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍മരിച്ചു

Story dated:Sunday June 4th, 2017,11 57:am

പറവൂര്‍: എറണാകുളത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരുകുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. പറവൂരിനടുത്ത് പുത്തന്‍ വേലിക്കരയില്‍ വെച്ചാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ തുരുത്തൂര്‍ കൈമാത്തുരുത്തി സെബാസ്റ്റിയന്റെ ഭാര്യ മേരി(65), മകന്‍ മെല്‍ബിന്റെ ഭാര്യ ഹണി(32) ഇവരുടെ മകന്‍ ആരോണ്‍ രണ്ടര വയസ് എന്നിവരാണ് മരിച്ചത്. മെല്‍ബിന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച അര്‍ധരാത്രിയാണ് അപകടം സംഭവിച്ചത്.

കാറോടിച്ചിരുന്നത് മെല്‍ബിനായിരുന്നു. കണക്കന്‍ കടവിനടുത്ത് പമ്പ് ഹൗസ് ആലമറ്റം റോഡില്‍ ചിറയ്ക്കല്‍ തോട്ടിലേക്കാണ് മറിഞ്ഞത്. സംരക്ഷണ ഭിത്തിയില്ലാത്ത സ്ഥലത്തുവെച്ചാണ് കാര്‍ മറിഞ്ഞത്.

അതെസമം വിജനമായ സ്ഥലമായതിനാല്‍ രക്ഷാപ്രവര്‍ത്തനവും വൈകി. മെല്‍ബിന്‍ ചില്ല് പൊട്ടിച്ച് പുറത്തിറങ്ങിയത്.