എറണാകുളത്ത് നിര്‍മ്മാണത്തിലിരുന്ന മൂന്നു നില കെട്ടിടം തകര്‍ന്നുവീണു

കൊച്ചി: എറണാകുളത്ത് നിര്‍മ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകര്‍ന്നു വീണു. അപകടത്തില്‍ ആളപായമില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി കലൂരിലെ അപകടം നടന്ന പാലാരിവട്ടം മഹാരാജാസ് റൂട്ടില്‍ നാളെ മെട്രോ സര്‍വീസ് ഉണ്ടായിരിക്കില്ല.

ഇവിടെ വസ്ത്ര നിര്‍മാണ കമ്പനിയുടെ സ്ഥത്തു കെട്ടിടത്തിനായുള്ള പൈലിങ് നടക്കുന്നതിനിടയിലാണ് കെട്ടിടം തകര്‍ന്നുവീണത്. കെട്ടിടത്തിന് സമീപത്തുകൂടെ കടന്നുപോകുന്ന പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് വെള്ളം ശക്തമായി ഒഴുകിയതോടെയാണ് അപകടം സംഭവിച്ചത്.

അപകടം ഉണ്ടായതിനെ തുടര്‍ന്ന് കലൂര്‍-നോര്‍ത്ത് വഴിയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചിരിക്കുകയാണ്. സംഭവസ്ഥം എംഎല്‍എ ഹൈബി ഈടനും, കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയും സന്ദര്‍ശിച്ചു.