എറണാകുളം ജില്ലയില്‍ സ്വകാര്യ ബസ്‌ ജീവനക്കാര്‍ പണിമുടക്കുന്നു

Story dated:Friday March 4th, 2016,10 33:am

bus strikeകൊച്ചി: സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ്‌ അനുസരിച്ച്‌ സ്വകാര്യ ബസ്‌ തൊഴിലാളികള്‍ക്ക്‌ ബസ്‌ ഉടമകള്‍ കൂലി നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ എറണാകുളം ജില്ലയില്‍ ഇന്ന്‌ ബസ്‌ തൊഴിലാളികള്‍ പണിമുടക്കുന്നു. സംയുക്ത തൊഴിലാളി സംഘടനയുടെ ആഭിമുഖ്യത്തിലാണ്‌ സമരം നടത്തുന്നത്‌. പ്രശ്‌നപരിഹാരമാകാത്ത പക്ഷം അനിശ്ചിതകാല സമരം ആരംഭിക്കാനാണ്‌ തൊഴിലാളികളുടെ നീക്കം.

ഇതേ തുടര്‍ന്ന്‌ ഒന്ന്‌ മുതല്‍ ഒമ്പതാം ക്ലാസുവരെ ഇന്ന്‌ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. അതേസമയം സിബിഎസ്‌ഇ, ഐസിഎസ്‌ഇ പരീക്ഷകള്‍ക്ക്‌ മാറ്റമില്ല.