ടിപിയിടെ ശരീരത്തില്‍ 12 വെട്ടുകള്‍ മാത്രം ; ഇപി ജയരാജന്‍

ep-jayarajanദില്ലി : ടി പി ചന്ദ്രശേഖരന്റെ മൃതദേഹത്തില്‍ 12 വെട്ടുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് സിപിഐഎം നേതാവ് ഇപി ജയരാജന്‍. പോലീസ് തയ്യാറാക്കിയ എഫ്‌ഐആറിലാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം ആരെയും വെട്ടാന്‍ നടക്കുന്ന പാര്‍ട്ടിയല്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.

എസ്ഡിപിഐ ഭീകരസംഘടനയെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇവരെ കേരള സര്‍ക്കാര്‍ ഗൗരവമായി കണേണ്ടതുണ്ടെന്നും ജയരാജന്‍ പറഞ്ഞു. ഇവര്‍ക്കെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.