പരിസ്ഥിതി ദിനത്തിൽ മുസ്‌ലിം ലീഗ്.പുസ്തകവും വിതരണവു൦ തൈ വിതരണവു൦നടത്തി

പരപ്പനങ്ങാടി :പരിസ്ഥിതി ദിനത്തില്‍ പരപ്പനങ്ങാടി മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി ”പരിസ്ഥിതി-ഇസ്‌ലാമിക പരിപ്രേക്ഷ്യം” എന്ന പുസ്തകം വിതരണവും വൃക്ഷ തൈ വിതരണവും നടത്തി. അഞ്ചു കേന്ദ്രങ്ങളിലാണ് സംസ്ഥാന കമ്മിറ്റിയുടെ സഹകരണത്തോടെ ഗ്രെയ്‌സ് ബുക്‌സ് പ്രസിദ്ധീകരിച്ച ബുക്കുകൾ വിതരണ൦നടത്തിയത്.ചിറമംഗലം,പാലത്തിങ്ങൽ,ഉള്ളണം,ചെട്ടിപ്പടി ,പരപ്പനങ്ങാടി ടൗൺ എന്നീ മേഖലകളിലാണ് വിതരണം ചെയ്തത്.

മുനിസിപ്പൽ തല ഉദ്ഘാടനം പരപ്പനങ്ങാടി ടൗണിൽ ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ പവലിയനിൽ വെച്ച് പി കെ അബ്ദുറബ്ബ് എം എൽ എ കവി സി.പി.വത്സന് നല്‍കി നിർവ്വഹിച്ചു. പി.എസ്.എച്ച്.തങ്ങള്‍,ഉമ്മര്‍ ഒട്ടുമ്മല്‍,സി.അബ്ദുറഹിമാന്‍ കുട്ടി,പി.കെ.എം.ജമാല്‍,പി.അലിഅക്ബര്‍,കെ.എസ്.സൈതലവി പ്രസംഗിച്ചു.

ചെട്ടിപ്പടിയില്‍ വൃക്ഷ തൈ വിതരണവും പുസ്തക വിതരണവും സംസ്ഥാന മുസ്ലിം ലീഗ് ഉപാധ്യക്ഷന്‍ കെ.കുട്ടിഅഹമ്മട്കുട്ടി ഉദ്ഘാടനംചെയ്തു.ഉന്നത വിജയം നേടിയവരെ ആദരിക്കലും കുട്ടിഅഹമ്മദ്കുട്ടി നിര്‍വഹിച്ചു.