എന്‍ട്രന്‍സിനൊരുങ്ങുന്നവര്‍ക്ക് ടിപ്‌സ് മോഡല്‍ എന്‍ട്രന്‍സ്

പരപ്പനങ്ങാടി: എഞ്ചിനീയറിംഗ് മെഡിക്കല്‍ പ്രവേശന പരീക്ഷക്ക്
തയ്യാറെടുക്കുന്നവര്‍ക്കായി നടത്തപ്പെടുന്ന അഞ്ചാമത് ടിപ്‌സ് മോഡല്‍ എന്‍ട്രന്‍സ്
പരീക്ഷക്ക് ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു. പരപ്പനങ്ങാടി എസ്എന്‍എം എച്ച്എസ്എസ്സിലാണ് പരപ്പനങ്ങാടിയിലെ സെന്റര്‍. ജില്ലയിലുടനീളം സെന്ററുകളുണ്ടായിരിക്കും. ജില്ലയിലെ മറ്റു സെന്ററുകളെ കുറിച്ച് അറിയാന്‍ 9895322554, 9526122211 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്.
പരീക്ഷ മാര്‍ച്ച് 30ന് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട നൂറിലധികം കേന്ദ്രങ്ങളില്‍
നടക്കും. രാവിലെ 10:00 മണി മുതല്‍ 12:30 മണി വരെയാണ് പരീക്ഷ.
വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷക്ക് ആത്മ വിശ്വാസത്തോടെ
തയ്യാറെടുക്കുന്നതിനും, പരീക്ഷാ സംവിധാനത്തെ പരിചയപ്പെടുത്താനുമാണ് ടിപ്‌സ്
നടക്കുന്നത്. എം എസ് എം സംസ്ഥാന സമിതിയാണ് ടിപസ് സംഘടിപ്പിക്കുന്നത്.
നൂറു രൂപയാണ് പരീക്ഷാ ഫീസ്. www.tipsexam.org എന്ന വെബ് വിലാസത്തില്‍
ഓണ്‍ലൈന്‍ അപേക്ഷക്കുള്ള സൗകര്യം ലഭിക്കും. എസ് എം എസ് വഴി റെജിസ്റ്റര്‍
ചെയ്യുന്നതിന് TIPS<SPACE>MED/ENG,<NAME>,<MOBILE
NUMBER>,<DISTRICT>,<PANCHAYATH> എന്ന് ടൈപ്പ് ചെയ്ത് 8137903737 എന്ന
നമ്പറിലേക്ക് അയക്കുക.
പരീക്ഷാ ദിവസം തന്നെ വെബ്‌സൈറ്റില്‍ ഉത്തരങ്ങളും വിശദീകരണങ്ങളും
പ്രസിദ്ധീകരിക്കും. പരിപൂര്‍ണമായും ആള്‍ ഇന്ത്യ, കേരള എന്‍ട്രന്‍സ് പരീക്ഷകളുടെ
മാതൃകയില്‍ ഒ എം ആര്‍ സംവിധാനവും കേന്ദ്രീകൃത മൂല്യ നിര്‍ണയവുമായിരിക്കും.
ഏപ്രില്‍ 10നു മുമ്പായി റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കും. ഒന്നാം സ്ഥാനം
ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഗോള്‍ഡ് മെഡലുകള്‍ സമ്മാനിക്കും. പുറമെ ആദ്യ പത്തു
റാങ്കുകാര്‍ക്ക് എഞ്ചിനീയറിംഗ്, മെഡിക്കല്‍ കിറ്റുകളും നല്‍കുന്നതാണ്. ജില്ലയില്‍
പ്രത്യേകം റെജിസ്‌ട്രേഷനും ഹെല്‍പ് ലൈന്‍ കൗറുകളും വിവിധ ഏരിയകളില്‍
ഒരുക്കിയിട്ടു്.