ഖത്തറിലേക്ക് മരുന്നുമായി പോകുന്നവര്‍ ഡോക്ടറുടെ കുറിപ്പടി കരുതണം

qutar-newsദോഹ:  മരുന്നുകളുമായി ഖത്തറിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങളുടെ കയ്യില്‍ മരുന്നുണ്ടെങ്ങില്‍ നിര്‍ബന്ധമായും ഡോക്ടറുടെ കുറിപ്പടി കരുതണമെന്ന് ഖത്തര്‍ കസ്റ്റംസിന്റെ മുന്നറിയിപ്പ്യ അല്ലാത്ത പക്ഷം വിമാനത്താവളത്തില്‍ വച്ച് അവ പിടിച്ചെടുക്കുമെന്നും കസ്റ്റംസ് അറിയിച്ചു. നിരോധിക്കപ്പെട്ട മരുന്നുകളും ലഹരിവസ്തുക്കളും രാജ്യത്തേക്ക് എത്തുന്നത് തടയുന്നതിന്റെ ഭാഗമായാണ് കസ്റ്റംസിന്റെ ഈ നീക്കം.

ഇതിനായി വിമാനത്താവളങ്ങളിലും അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലും പരിശോധനക്കായി ഡോക്ടര്‍മാരെ നിയമിച്ച് കഴിഞ്ഞു. ഖത്തര്‍ ഫാര്‍മസി ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തിന്ഞരെ അനുതിയില്ലാത്ത എല്ലാ മരുന്നുകളഉം പിടിച്ചെടുക്കും എന്നാല്‍ ഇത്തരം മരുന്നുകള്‍ ഡോക്ടര്‍മാരുടെ കുറിപ്പടിയുണ്ടെങ്ങില്‍ അനുവദിക്കുമെങ്ങിലും കടുത്ത നിരീക്ഷണമുണ്ടാകും.
ആയുര്‍വേദ ഹോമിയോ മരുന്നുകള്‍ക്കും ഇത് ബാധകമാണ്