ആത്മഹത്യ ചെയ്‌ത അധ്യാപകന്റെ പരാതിയില്‍ മരണശേഷം തെളിവെടുപ്പ്‌

മലപ്പുറം: മൂന്നിയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന്‌ തന്നെ അന്യായമായി പിരിച്ചുവിട്ടെന്ന അനീഷ്‌ മാസ്റ്ററുടെ പരാതിയില്‍ അദ്ദേഹത്തിന്റെ മരണശേഷം തെളിവെടുപ്പ്‌. തന്നെ സ്‌കൂള്‍ മാനേജര്‍ അന്യായമായി പിരിച്ചുവിട്ടതിനെതിരെ അനീഷ്‌ ഡിപിഐക്ക്‌ നല്‍കിയ പരാതിയിലാണ്‌ നടപടി. പ്രോജക്ട്‌ ഓഫീസര്‍ പാര്‍വ്വതിയുടെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്‌ചയാണ്‌ സ്‌കൂളിലെത്തിയത്‌ കഴിഞ്ഞ ജൂണില്‍ നല്‍കിയ പരാതിയിലാണ്‌ ഇപ്പോഴത്തെ തെളിവെടുപ്പ്‌. സ്‌കൂള്‍ അധ്യാപകരില്‍ നിന്നുള്ള തെളിവെടുപ്പിനെടെ നേരത്തെ അനീഷിനെതിരെ മൊഴി നല്‍കിയ അധ്യാപകരും മറ്റള്ളവരുമായി വാഗ്വദമുണ്ടായി.

സംഘടനാ ഭാരവാഹികള്‍, വിദ്യഭ്യാസ വകുപ്പ്‌ ഉദ്യോഗസ്ഥര്‍, സമരസമിതി നേതാക്കള്‍, സ്‌കൂള്‍ മാനേജര്‍, പിടിഎ ഭാരവാഹികള്‍ എന്നിവരില്‍ നിന്ന്‌ ഇവര്‍ തെളിവെടുത്തു.

2013 ഫെബ്രുവരി 28ന്‌ സ്‌കൂളില്‍ നിന്ന്‌ സസ്‌പെന്റ്‌ ചെയ്‌ത അനീഷിനെ 2014 ജൂണ്‍ 16 നാണ്‌ സര്‍വീസില്‍ നിന്ന്‌ പിരിച്ചുവിട്ടത്‌.