Section

malabari-logo-mobile

എന്നും എപ്പോഴും മാര്‍ച്ച് 27ന്

HIGHLIGHTS : പതിനാറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിയ്ക്കുന്ന 'എന്നും എപ്പോഴും' എന്ന സത്യന്‍ അന്തിക്കാട്

ennum-eppozhum (1)പതിനാറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിയ്ക്കുന്ന ‘എന്നും എപ്പോഴും’ എന്ന സത്യന്‍ അന്തിക്കാട് ചിത്രം മാര്‍ച്ച് 27 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം 100 കേന്ദ്രങ്ങളിലാണ് റിലീസ് ചെയ്യുന്നത്. മോഹന്‍ലാല്‍ വിനീത് പിള്ളയെന്ന മാധ്യമ പ്രവര്‍ത്തകനെയും, മഞ്ജു വാര്യര്‍ അഡ്വ.ദീപ എന്ന അഭിഭാഷകയെയുമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

sameeksha-malabarinews

ഇന്നസെന്റ്, ലെന, റീനു മാത്യൂസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. രഞ്ജന്‍ പ്രമോദിന്റെയാണ് തിരക്കഥ. വിദ്യാസാഗറാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കന്മദം, ആറാം തമ്പുരാന്‍, സമ്മര്‍ ഇന്‍ ബേത്‌ലഹേം എന്നീ ചിത്രങ്ങളിലാണ് മുമ്പ് മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിച്ചഭിനയിച്ചത്. മൂന്ന് ചിത്രങ്ങളും സൂപ്പര്‍ഹിറ്റ് വിജയങ്ങളായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!