വിഷ്ണുവിന്റെ മരണം;പാമ്പാടി നെഹറു കോളേജ് വിദ്യാര്‍ത്ഥികള്‍ അടിച്ചുതകര്‍ത്തു

തൃശൂര്‍: പാമ്പാടി നെഹറു എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായി വിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ആദ്യം സമരവുമായി കോളേജിലേക്കെത്തിയത് കെഎസ് യു, എബിവിപി പ്രവര്‍ത്തകരായിരുന്നു. ഇവരെ കോളേജ് കവാടത്തില്‍വെച്ച് പോലീസ് തടഞ്ഞു. ഇതിനിടെ കെ എസ് യു മാര്‍ച്ചിനിടയില്‍ നിന്നും കോളേജിന് നേരെ കല്ലേറുണ്ടായി. പിന്നീട് പ്രതിഷേധവുമായെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടുകയും വലയം ഭോദിച്ച് ക്യാമ്പസിനകത്തേക്ക് പ്രവേശിക്കുകയുമായിരുന്നു.

പോലീസ് വലയം ഭേദിച്ച് ഉള്ളില്‍ കടന്ന വിദ്യാര്‍ത്ഥികള്‍ കോളേജ് തല്ലിതകര്‍ത്തു. കോളേജില്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി ശിക്ഷണ നടപടികള്‍ക്ക് വിധേയമാക്കുന്ന ‘ഇടിമുറി’ എന്നറിയപ്പെടുന്ന വൈസ് പ്രിന്‍സിപ്പളിന്റെ മുറിയും വിദ്യാര്‍ത്ഥികള്‍ തകര്‍ത്തു. ജിഷ്ണുവിന്റെ മരണം നടന്ന വെള്ളിയാഴ്ച മുതതല്‍ നെഹറുകോളേജ് അടച്ചിട്ടിരിക്കുകയാണ്.

സംഭവത്തില്‍ പ്രതിഷേധിച്ച് ഈ മാനേജ്‌മെന്റിന് കീഴിലുള്ള കോയമ്പത്തൂരിലെ എന്‍ജിനിയറിംഗ് കോളേജിലും ഇന്ന് ശക്തമായ സമരം നടന്നു. ഇതെതുടര്‍ന്ന് അവിടെയും കോളേജ് പത്ത് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.