മലയാളി വിദ്യാര്‍ത്ഥിനിയെ സീനിയോഴ്‌സായ ഇരട്ടസഹോദരര്‍ ബലാത്സംഗം ചെയ്തു.

കോയമ്പത്തൂര്‍: ഒന്നാം വര്‍ഷ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിനിയെ സീനിയര്‍ വിദ്യര്‍ത്ഥികള്‍ ബലാത്സംഗം ചെയ്തു. പെണ്‍ുട്ടിയുടെ കോളേജിലെത്‌ന്നെ സീനിയര്‍ വിദ്യാര്‍ത്ഥികളായ ഇരട്ട സഹോദരന്‍മാര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്.

പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെണ്‍കുട്ടിയെ സഹോദരന്‍മാര്‍ സ്വന്തം വീട്ടിലേക്ക് തട്ടിക്കൊണ്ടുപോയാണ് പീഢിപ്പിച്ചത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിദേശത്താണ് ജോലി ചെയ്യുന്നത്.

കോയമ്പത്തൂരില്‍ റാഗിങിന്റെ പേരില്‍ പ്രൊഫഷണല്‍ കോളേജുകളില്‍ നിരവധി അധിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.