എഞ്ചിനീയറിംഗ് എൻട്രൻസ് : എസ്‌ സി വിഭാഗത്തിൽ ഒന്നാം റാങ്ക് പരപ്പനങ്ങാടിയിൽ 

By ഹംസ കടവത്ത്‌|Story dated:Wednesday June 21st, 2017,11 18:am
sameeksha

പരപ്പനങ്ങാടി:കേരള എഞ്ചിനീറിങ് പ്രവേശന പരീക്ഷയിൽ പട്ടികജാതി വിഭാഗത്തിൽ ഒന്നാം റാങ്ക് (SC/ IAT 2337)പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവ് സ്വദേശി ഇന്ദ്രജിത് .ചെട്ടിപ്പടി നെടുവ ഹരിപുരം വിദ്യാനികേതൻ സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസത്തിനു തുടക്കമിട്ട ഇന്ദ്രജിത് 7ാം ക്ലാസുവരെ അവിടെ പഠിക്കുകയും,8ാം ആം ക്ലാസ്സിൽ അരിയല്ലൂർ വ്യാസ വിദ്യാനികേതനിലും പിന്നീട് 9,10,11,12 ക്ലാസ്സുകളിൽ പരപ്പനങ്ങാടി എസ്‌ എൻ എം ഹയർ സെക്കന്ററി  സ്കൂളിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചു.എസ്‌ എസ എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ കരസ്ഥമാക്കി. +2 വിനു 96 ശതമാനം മാർക്ക് വാങ്ങി.
പ്രവേശന പരീക്ക്ഷയിൽ 960 ഇത് പ്ലസ് ടു മാർക്കു കൂടി ചേർത്ത് 700 മാർക്ക് ആണ് ഇന്ദ്രജിത് കരസ്ഥമാക്കിയത്.

ഐ ഐ ടി മെക്കാനിക്കൽ എൻജിനിയർ ആകാനാണ് താത്പര്യമെന്ന് ഇന്ദ്രജിത് പറഞ്ഞു.രാത്രി ഉറക്കമൊഴിഞ്ഞു പഠിക്കുന്ന സ്വഭാവം ഇല്ലെന്നും ഏറെ സമയവും ടി വി ക്കു മുന്നിലാണെന്നും ടി വി കണ്ടുകൊണ്ടു തന്നെയാണ് അവന്റെ പഠനം ഏറെയെന്നും ‘അമ്മ ഷീജ പറഞ്ഞു.

കൊടിഞ്ഞി IEC സെക്കന്ററി സ്കൂൾ ഹിന്ദി അധ്യാപികയാണ് ഷീജ. അച്ഛൻ ചിരംതീണ്ടത് ഗിരീഷ്‌കുമാർ ഒമാനിൽ ആൽബയാൻ മിനറൽ വാട്ടർ കമ്പനിയിൽ ജോലി ചെയ്യുന്നു.സഹോദരൻ സത്രാജിത് ഹരിപുരം വിദ്യാനികേതനിൽ 7ാം ക്ലാസ് വിദ്യാർഥി.