എഞ്ചിനിയറിംങ്‌ എന്‍ട്രന്‍സ്‌;ആദ്യ അഞ്ച്‌ റാങ്കും ആണ്‍കുട്ടികള്‍ക്ക്‌

rubbതിരു: കേരള സംസ്ഥാന എഞ്ചിനിയറിംങ്‌ എന്‍ട്രന്‍സ്‌ റാങ്ക്‌ പട്ടിക പ്രഖ്യാപിച്ചു. വിദ്യഭ്യാസമന്ത്രി പി കെ അബ്ദുറബ്ബാണ്‌ തിരുവനന്തപുരത്ത്‌ ലിസ്റ്റ്‌ പ്രഖ്യാപിച്ചത്‌. പട്ടികയിലെ ആദ്യ അഞ്ച്‌ റാങ്കും ആണ്‍കുട്ടികള്‍ക്കാണ്‌.

തിരുവനന്തപുരം സ്വദേശി ബി അരുണിനാണ്‌ ഒന്നാം റാങ്ക്‌. രണ്ടാം റാങ്ക്‌ അമീര്‍ ഹസ്സന്‍(കോഴിക്കോട്‌), മൂന്നാം റാങ്ക്‌ ശ്രീരാഗ്‌ ബി (കോഴിക്കോട്‌), നാലാം റാങ്ക്‌ നിതിന്‍ ജി കെ (തിരുവനന്തപുരം), അഞ്ചാം റാങ്ക്‌ ശ്രീഹരി(കണ്ണൂര്‍), പട്ടികജാതി വിഭാഗത്തില്‍ ആലപ്പുഴ സ്വദേശി ശരത്തിന്‌ ഒന്നാം റാങ്ക്‌. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ കാസര്‍കോട്‌ സ്വദേശി അവിനാഷിന്‌ ഒന്നാം റാങ്ക്‌.

പരീക്ഷയെഴുതിയവരില്‍ 75,258 പേര്‍ യോഗ്യത നേടി.