ഇഎംഎസ്സിന്റെ ലോകം ദേശീയ സെമിനാറിന് തുടക്കമായി

തിരുരങ്ങാടി: കമ്യൂണിസ്റ്റ്‌ ആചാര്യനായിരുന്ന ഇ എം എസ്സിന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ഇഎംഎസ്സിന്റ  ലോകം ദേശീയ സെമിനാറിന് ചെമ്മാട്ട് തുടക്കമായി.  മുഖ്യമന്ത്രി പിണറായി വിജയൻ സെമിനാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനങ്ങൾ ദുർബലപ്പെട്ടാൽ രാജ്യം ദുർഭലപ്പെടുമെന്നും, സംസ്ഥാനങ്ങളെ ശക്തിപെടുത്തിയാലെ ഫെഡറൽ സംവിധാനത്തിൽ രാജ്യത്തെ മുന്നോട്ട നയിക്കുകയൊള്ളു എന്ന ഇ എം എസ്സിന്റ കാഴ്ചപ്പാട് ഇപ്പോൾ പ്രസക്തമാണന്ന് പിണറായി പറഞ്ഞു.

ഇന്ന് സെമിനാറിലെ വിവിധ സെഷനുകളില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, സിപിഐഎം പിബി അംഗം എസ്.രാമചന്ദ്രന്‍പിള്ള, മന്ത്രി കെ.ടി ജലീല്‍, എംഎല്‍എമാരായ വി. അബ്ദുറഹ്മാന്‍, പി.വി അന്‍വര്‍,കെ ഇ എന്‍ കുഞ്ഞഹമ്മദ്, പ്രൊഫ.എംഎം നാരായണന്‍, എന്നിവര്‍ സംസാരിച്ചു.

നാളെ പ്രകാശ് കാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍, പി.രാജീവ്, സുനില്‍ പി ഇളയിടം തുടങ്ങിയവര്‍ സംബന്ധിക്കും.