ഉച്ചഭക്ഷണത്തിന് സമയം ദീര്‍ഘിപ്പിക്കുന്ന ഉദ്യാഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍;അഖിലേഷ് യാദവ്

downloadഉത്തര്‍പ്രദേശ്: ഉച്ചഭക്ഷണത്തിനായുള്ള ഇടവേള കൂടുതല്‍ എടുക്കുന്നവര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ താക്കീത്. ഓഫസ് സമയത്ത് ഹാജരാകാതിരിക്കുകയും ദീര്‍ഘനേരം ഉച്ചഭക്ഷണത്തിന് ഇടവേളയടുക്കകയും ചെയ്യുന്നവര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കുമെന്ന് ഉത്തര്‍പ്രദേശ് സര്‍്ക്കാര്‍ അറിയിച്ചിരിക്കുന്നത്.

ഓഫീസ് സമയത്തുപോലും ഉദ്യോഗസ്ഥര്‍ ഓഫീസുകളില്‍ എത്താത്ത സാഹചര്യത്തെ കുറിച്ച് അന്വേഷിച്ച മാധ്യമ പ്രവര്‍ത്തകരോടാണ് അഖിലേഷ് യാദവ് ഇ്ക്കാര്യം അറിയിച്ചത്.

എന്നാല്‍ അഖിലേഷ് യാദവിന്റെ ഈ പ്രസ്താവന ഗൗരവതരമല്ലെന്നും വെറും പ്രചാരത്തിനായുള്ള പ്രസ്താവന മാത്രമാണിതെന്നും ബി ജെ പി വക്താവ് വിജയ് ബഹദൂര്‍ പതാക് പറഞ്ഞു.