എംപ്ലോയ്‌മെന്റ്‌ രജിസ്‌ട്രേഷന്‍ പുതുക്കാം

എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ പുതുക്കാത്തതിനാല്‍ സീനിയോറിട്ടി നഷ്‌ടമായവര്‍ക്ക്‌ അത്‌ പുനസ്ഥാപിച്ച്‌ കിട്ടാന്‍ അവസരം. 1994 ഒക്‌ടോബര്‍ മുതല്‍ 2015 മാര്‍ച്ച്‌ വരെ പുതുക്കേണ്ട മാസമായി കാര്‍ഡില്‍ രേഖപ്പെടുത്തിയവര്‍ക്ക്‌ അവസരം പ്രയോജനപ്പെടുത്താം. റദ്ദായ രജിസ്‌ട്രേഷന്‍ കാര്‍ഡ്‌ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചില്‍ ജൂണ്‍ 30 നകം അപേക്ഷിക്കണം.