നിരഞ്‌ജന്‍ കുമാറിന്‌ ആയിരങ്ങളുടെ അന്ത്യാഞ്‌ജലി

Pathankot-Attack2-576x400പാലക്കാട്‌: പത്താന്‍കോട്ട്‌ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ലെഫ്‌.കേണല്‍ നിരഞ്‌ജന്‍ കുമാറിന്റെ സംസ്‌ക്കാരം ഇന്ന്‌ നടക്കും. പതിനൊന്നു മണിയോടെ തറവാട്ട്‌ വളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെയാണ്‌ സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുന്നത്‌. ഇന്നലെ വൈകീട്ട്‌ നാലേ കാലോടെയാണ്‌ നിരഞ്‌ജന്‍ കുമാറിന്റെ മൃതദേഹം പാലക്കാട്ട്‌ എത്തിച്ചത്‌. സംസ്‌ക്കാര ചടങ്ങില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ ആഭ്യനന്തരമന്ത്രി രമേശ്‌ ചെന്നിത്തല പങ്കെടുക്കുമെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു.

ഇന്നലെ രാത്രി 12 മണിയോടെ തറവാട്ടുവീട്ടില്‍ എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ ബാബു, എ പി അനില്‍കുമാര്‍ എന്നിവര്‍ നിരഞ്‌ജന്‍ കുമാറിന്‌ ആദരാഞ്‌ജലികളര്‍പ്പിച്ചു.

എളമ്പുലാശേരി കളരിക്കല്‍ വീട്ടില്‍ ഇ കെ ശിവരാജന്റെയും പരേതയായ രാജേശ്വരിയുടേയും മകനാണ്‌ നിരഞ്‌ജന്‍ കുമാര്‍. മലപ്പുറം പാലൂര്‍ സ്വദേശിനി ഡോ.രാധികയാണ്‌ ഭാര്യ. ഏക മകള്‍ രണ്ടുവയസുകാരി വിസ്‌മയ.