ഓട്ടോമാറ്റിക് വശ്യതയോടെ പുതിയ Elite i20

അതി മനോഹരിയായെത്തുന്ന പുതിയ Elite i20 വളരെ വ്യത്യസ്ഥയായാണ് വിപണിയിലെത്തുന്നത്.ഇന്ത്യയിലെ കൊറിയൻ സൗന്ദര്യം വിപണിയിൽ ശക്തമായ സാന്നിധ്യമായിരിക്കാനാണ്

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സുരേഷ് രാമകൃഷ്ണന്‍

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

 

അതി മനോഹരിയായെത്തുന്ന പുതിയ Elite i20 വളരെ വ്യത്യസ്ഥയായാണ് വിപണിയിലെത്തുന്നത്.ഇന്ത്യയിലെ കൊറിയൻ സൗന്ദര്യം വിപണിയിൽ ശക്തമായ സാന്നിധ്യമായിരിക്കാനാണ്
സാധ്യത. കണ്ണെടുക്കാൻ തോന്നാത്ത സൗന്ദര്യം മാത്രമല്ല സാങ്കേതിക ഘടനയിലും ബഹുദൂരം മുന്നിലാണ് പുതിയ
Elite i20.

വിലയിൽ രണ്ടര ലക്ഷം രുപയുടെ കുറവുണ്ടെന്നത് മാത്രമല്ല പുതിയ സാങ്കേതിക വിദ്യയിൽ ഇന്ധനക്ഷമത ലിറ്ററിന് മൂന്ന് കിലോമീറ്ററോളം കുടുതൽ ലഭിക്കുകയും ചെയ്യുന്നുവെന്നതാണ് നേട്ടം.
ഹ്യുണ്ടായിയുടെ പുതിയ CVT സാങ്കേതികവിദ്യ പഴയ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കിനേക്കാൾ ഏറെ മികച്ചതാണ്. CVT ഗിയർബോക്സിലേക്ക് പരിണാമം ചെയ്യപ്പെട്ട 1.2 കാപ്പ എഞ്ചിൻ കൂടുതൽ മൃദുലവും ,കാര്യക്ഷമവുമായിരിക്കുന്നു.
സാങ്കേതിക തിളക്കവും, കരുത്തും സമന്വയിച്ച് ഈ കാറൊരു സുന്ദരമായ ഡ്രൈവിങ്ങ് സമ്മാനിക്കുന്നു.

പുറം കാഴ്ച്ചയിൽ പുതിയതായ് ഡിസൈൻ
ചെയ്ത ഹെഡ്ലാംമ്പ് ഒഴുകിയെത്തുന്നത് കാസ്കേഡിംങ്ങ് ഗ്രില്ലിന്റെ വെട്ടിത്തിളങ്ങുന്ന പൂമുഖത്തേക്കാണ് .ഡേ ടൈം ലാംമ്പുകളുള്ള പ്രൊജക്ടർ ഹെഡ്ലാംമ്പിന് കോർണറിംങ്ങ് സംവീധാനവും നിർമാതക്കൾ ഒരുക്കിയിട്ടുണ്ട്. പതിനാറ് ഇഞ്ച് ഡയമണ്ട്
കട്ട് അലോയ് ,ഡ്യുവൽ ടോൺ നിറഭേദങ്ങൾ  ,ഡ്രൈവർ സീറ്റിലും പിൻസീറ്റിലും പുതുതായ എത്തിയ         ആം റെസ്റ്റുകൾ.നിലവാരം ഉയർത്തിയ പ്ലാസ്റ്റിക്ക് ഉല്പ്പന്നങ്ങൾ ചന്തം വരുത്തിയ
കുലീനമായ അകത്തളങ്ങൾ ഏറെ പ്രൗഢമായിരിക്കുന്നു . ഡാഷ് ബോർഡിൽ 18 സെ.മി ടച്ച് സ്ക്രീനിൽ ഒഡീയോ വീഡിയോ നാവിഗേഷനും ആപ്പിൾ കാർ പ്ലേയുമുണ്ട് .മുന്നിലെ ബംബർ
പോലെത്തന്നെ പരിഷ്കരിച്ച പിൻബംമ്പറിൽ ഘടിപ്പിച്ച ഹൊറിസോൺഡൽ ഫോഗ് ലാംമ്പ്സ് പാതി കൂമ്പിയ മിഴികൾ പോലെ തോന്നിച്ചു. നാനാവശങ്ങളിൽ നിന്നും സുന്ദരിയായിരിക്കുന്ന ഒരപൂർവ്വ യുവതിയായിരിക്കയാണ് പുതിയ i20 Elite.

നിലവിൽ 10.36 ലക്ഷം രൂപയായിരുന്ന ഐ 20 ഓട്ടോമാറ്റിക്കിന് ഇപ്പോൾ7.95 ലക്ഷം രൂപ മുതൽ ലഭിക്കുന്നു .ഈ വിഭാഗത്തിൽ ആദ്യമായിട്ടാണ് 6 എയർ ബാഗ് അടക്കമുള്ള സുരക്ഷാ സംവീധാനങ്ങളെത്തുന്നത്. എ.ബി.എസ്, ഇ ബി ഡി സാങ്കേതിക വിദ്യയോടൊപ്പം പിൻ ക്യാമറയും എത്തിയിരിക്കുന്നു. പൂർണമായും ഡ്രൈവിംങ്ങ് കംഫർട്ട്  ലക്ഷ്യമാക്കി നിർമ്മിച്ചതാണ് പുതിയ
പെട്രോൾ Elite i 20 ഓട്ടോമാറ്റിക്ക് .

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •