ഗോവയില്‍ മോദിയുടെ തിരഞ്ഞെടുപ്പ് യോഗത്തില്‍ ആള് കുറഞ്ഞു : ബിജെപി ആശങ്കയില്‍

പനാജി : അരലക്ഷം പേര്‍ പങ്കെടുക്കുമെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞെടുപ്പ്റാലിയില്‍  ജനപങ്കാളിത്തം  കുറഞ്ഞത് ഗോവ ബിജെപിഘടകത്തില്‍ കടുത്ത ആശങ്കയുണര്‍ത്തുന്നു.
തിരഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയിലെ 40 മണ്ഡലങ്ങളില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ എത്തുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ മോദി എത്തിയിട്ടും കസേരകള്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വൈകീട്ട് അഞ്ച് മണിയോടെയാണ് മോദി വേദിയിലെത്തിയത് അരമണിക്കുറോളം സംസാരിച്ച ശേഷം അദ്ദേഹം തിരിച്ചുപോകുകയായിരുന്നു.
ഗോവക്കാരനായ കേന്ദ്രമന്ത്രി മനോഹര്‍ പരീക്കിനെ പ്രസംഗത്തില്‍ മോദി ഏറെ പ്രശംസിച്ചു. പ്രതിരോധമന്ത്രിയുടെ സ്ഥാനത്തേക്ക് ഇത്ര കഴിവുള്ള ഒരു നേതാവിനെ സമ്മാനിച്ച ഗോവന്‍ ജനതയെ അഭിനന്ദിക്കുകയാണെന്നാണ് മോദി പറഞ്ഞത്..
നേരത്തെ പഞ്ചാബിലെ ജലന്ധറില്‍ മോദി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിയിലും പങ്കാളിത്തം കുറവായിരുന്നു.