Section

malabari-logo-mobile

ആന എഴുന്നള്ളിപ്പിന്‌ നിബന്ധനകള്‍ പാലിക്കണം

HIGHLIGHTS : മലപ്പുറം:ഉത്സവാഘോഷങ്ങള്‍ക്കും പൊതു പരിപാടികള്‍ക്കും നാട്ടാനകളെ എഴുന്നള്ളിക്കുന്നത്‌ സംബന്ധിച്ച മാര്‍ഗരേഖകള്‍ ബന്‌ധപ്പെട്ടവര്‍ കൃത്യമായി പാലിക്കണമെന...

imagesമലപ്പുറം:ഉത്സവാഘോഷങ്ങള്‍ക്കും പൊതു പരിപാടികള്‍ക്കും നാട്ടാനകളെ എഴുന്നള്ളിക്കുന്നത്‌ സംബന്ധിച്ച മാര്‍ഗരേഖകള്‍ ബന്‌ധപ്പെട്ടവര്‍ കൃത്യമായി പാലിക്കണമെന്ന്‌ ജില്ലാ കലക്‌ടര്‍ കെ. ബിജു അറിയിച്ചു. നാട്ടാന പരിപാലന ചട്ടങ്ങള്‍ പ്രകാരമുള്ള ജില്ലാതല സമിതിയുടെ യോഗം ഇത്‌ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തു. ആനകളെ ഉത്സവങ്ങള്‍ക്കോ മറ്റ്‌ പരിപാടികള്‍ക്കോ എഴുന്നള്ളിക്കുമ്പോള്‍ ഉത്സവ കമ്മിറ്റികള്‍ ഏഴു ദിവസം മുന്‍പെങ്കിലും ബന്ധപ്പെട്ട പോലീസ്‌ സ്റ്റേഷനില്‍ അറിയിക്കണം. ഈ വിവരം ഉടനടി ബന്ധപ്പെട്ട തഹസില്‍ദാര്‍, റേഞ്ച്‌ ഫോറസ്റ്റ്‌ ഓഫീസര്‍ എന്നിവരെ പോലീസ്‌ സ്റ്റേഷനില്‍ നിന്നും അറിയിക്കണം.

ഉത്സവം നടത്തുമ്പോള്‍ ആനകളെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട്‌, നാട്ടാന പരിപാലന ചട്ടങ്ങള്‍ പ്രകാരം ആന ഉടമസ്ഥരും ഉത്സവ കമ്മിറ്റി അംഗങ്ങളും പാലിക്കേണ്ട നിബന്ധനകള്‍ ഉള്‍ക്കൊള്ളിച്ച്‌ സത്യവാങ്‌മൂലം പൊലീസ്‌-വനം വകുപ്പിന്‌ സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്തതും എലിഫന്റ്‌ ഡാറ്റാ ബുക്ക്‌ ലഭിച്ചിട്ടില്ലാത്തതുമായ ആനകളെ ഉത്സവ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നില്ലെന്ന്‌ ഉത്സവ കമ്മിറ്റികള്‍ ഉറപ്പാക്കണം. ആനകളെ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേയ്‌ക്ക്‌ കടത്തിക്കൊണ്ട്‌ പോകുമ്പോള്‍ പ്രത്യേകം പെര്‍മിറ്റുള്ള വാഹനം മാത്രമെ ഉപയോഗിക്കുന്നുള്ളുവെന്ന്‌ ഉറപ്പാക്കണം. ആനകളെ കടത്തിക്കോണ്ട്‌ പോകുമ്പോഴും ഉത്സവത്തിന്‌ ഉപയോഗിക്കുമ്പോഴും നാട്ടാന പരിപാലന ചട്ടത്തിലെ എല്ലാ വ്യവസ്ഥകളും കര്‍ശനമായി പാലിക്കുവാന്‍ ആന ഉടമസ്ഥരും ഉത്സവ കമ്മിറ്റികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും കലക്‌ടര്‍ അറിയിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!