Section

malabari-logo-mobile

വൈദ്യുതി നിരക്ക് കുറച്ച് ആംആദ്മി വാഗ്ദാനങ്ങള്‍ പാലിക്കുന്നു

HIGHLIGHTS : ദില്ലി : കേജ്‌രി വാളിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറിയ ആംആദ്മി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നു. കുടിവെളളം സൗജന്യമാക്കിയതിന് പിറകെ...

imagesദില്ലി : കേജ്‌രി വാളിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറിയ ആംആദ്മി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നു. കുടിവെളളം സൗജന്യമാക്കിയതിന് പിറകെ ഡല്‍ഹിയില്‍ വൈദ്യുതിനിരക്ക് 400 യൂണിറ്റ് വരെ പകുതിയാക്കി കുറക്കാനും തീരുമാനിച്ചു. ഇതിനായി സര്‍ക്കാര്‍ 50 ശതമാനം തുക സബ്‌സിഡിയായി നല്‍കും. ഇന്നലെ വൈകീട്ട് ചേര്‍ന്ന മന്ത്രിസഭായോഗമാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്.

കഴിഞ്ഞ ജൂലൈയില്‍ വര്‍ദ്ധിപ്പിച്ച വൈദ്യുതി നിരക്കനുസരിച്ച് യൂണറ്റിന് 3.90 രൂപയാക്കിയിരുന്നു. വൈദ്യുതി വിതരണം നടത്തുന്ന 3 സ്വകാര്യ കമ്പനികളുടെ വരവ് ചിലവ് കണക്കെടുപ്പ് നടത്താനും നടപടി തുടങ്ങിയിട്ടുണ്ട്. കണക്കെടുപ്പ് നടത്താം എന്നതിനെ കുറിച്ച് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ശശികാന്ത് ശര്‍മ്മ കേജ്‌രിവാളിനെ അറിയിച്ചിട്ടുണ്ട്.

sameeksha-malabarinews

അതേസമയം വൈദ്യുതിനിരക്കില്‍ മാറ്റം വരുത്താനുള്ള അധികാരം റഗുലേറ്ററി കമ്മീഷന് ആയതിനാലാണ് സബ്‌സിഡി നല്‍കി നിരക്ക് കുറക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
അധികാരത്തില്‍ വന്ന് 4 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ സുപ്രധാന വാഗ്ദാനമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. പുതുക്കിയ നിരക്കുകള്‍ നാളെ മുതല്‍ നിലവില്‍ വരും. 200 മുതല്‍ 400 വരെ യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ നിരക്ക് 50 ശതമാനമായി കുറക്കുന്നതിലൂടെ സബ്‌സിഡിയിനത്തില്‍ 60 കോടി രൂപയുടെ അധിക ബാധ്യത യുണ്ടാകുമെന്ന് കേജ്‌രി വാള്‍ പറഞ്ഞു. എന്നാല്‍ വൈദ്യുതി നിരക്ക് കുറക്കുന്നത് ദരിദ്രരും ഇടത്തട്ടുകാരുമായ 28 ലക്ഷം ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടും.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!