വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചു

ഇടുക്കി: പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചു. ഇടുക്കി ചീനിക്കുഴി കല്ലറയ്ക്കല്‍ ബാബു, ഭാര്യ ലൂസി എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ആറുമണിക്കാണ് സംഭവം. പള്ളിയിലേക്ക് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

ശക്തമായ മഴയേയും കാറ്റിനെയും തുടര്‍ന്ന് വൈദ്യുതി ലൈന്‍ പൊട്ടിവീണാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. രണ്ടുപേരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.