Section

malabari-logo-mobile

വൈദ്യുതി വിതരണം സ്വകാര്യ മേഖലയെ ഏല്‍പ്പിക്കില്ല: ആര്യാടന്‍

HIGHLIGHTS : തിരു: വൈദ്യുതി വിതരണം സ്വകാര്യ മേഖലയെ ഏല്‍പ്പിക്കില്ലെന്ന്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌. സ്വകാര്യ കമ്പനികള്‍ക്ക്‌ കെഎസ്‌ഇബിയുടെ ഒരു ഷെയര്‍പോലും നല്...

aryadan-muhammad_11_0തിരു: വൈദ്യുതി വിതരണം സ്വകാര്യ മേഖലയെ ഏല്‍പ്പിക്കില്ലെന്ന്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌. സ്വകാര്യ കമ്പനികള്‍ക്ക്‌ കെഎസ്‌ഇബിയുടെ ഒരു ഷെയര്‍പോലും നല്‍കില്ലെന്നും ആര്യാടന്‍ പറഞ്ഞു.

വൈദ്യുതി വിതരണം പൂര്‍ണ്ണമായും സ്വകാര്യ മേഖലയ്‌ക്ക്‌ കൈമാറുന്ന വിധത്തില്‍ കേന്ദ്ര വൈദ്യുതി നിയമം ഭേദഗതി ചെയ്യുന്ന സാഹചര്യത്തിലാണ്‌ ആര്യാടന്റെ ഈ പ്രതികരണം. 2003 ലെ വൈദ്യുതി നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ കേന്ദ്ര ഊര്‍ജ്ജ മന്ത്രി പീയൂഷ്‌ ഗോയല്‍ വെള്ളിയാഴ്‌ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. വൈദ്യുതി വിതരണം പൂര്‍ണമായും സ്വകാര്യ മേഖലയ്‌ക്ക്‌ കൈമാറുന്ന വിധത്തിലാണ്‌ ഭേദഗതി നിര്‍ദേശിച്ചിരിക്കുന്നത്‌.

sameeksha-malabarinews

ഇനിമുതല്‍ സംസ്ഥാന തലങ്ങളില്‍ നിരക്ക്‌ നിര്‍ണ്ണയിക്കാന്‍ ചുമതലയുള്ള റെഗുലേറ്ററി കമ്മീഷനെ നിയോഗിക്കാനുള്ള അവകാശം ഭേദഗതി പ്രകാരം കേന്ദ്രത്തിനായിരിക്കും. സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള വൈദ്യുതി മേഖല കേന്ദ്ര സര്‍ക്കാരില്‍ സ്വാധീനമുള്ള സ്വകാര്യ കമ്പനികളുടെ കൈവശമെത്തിക്കുന്നതാണ്‌ പുതിയ വൈദ്യുത നിയമ ഭേദഗതി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!