Section

malabari-logo-mobile

ഹാര്‍ലിഡേവിഡ്‌സണ്‍ ഇലക്ട്രിക് ബൈക്ക് നിരത്തിലേക്ക്

HIGHLIGHTS : ബൈക്ക് നിര്‍മ്മാണ രംഗത്ത് പ്രശസ്തരായ ക്രൂസര്‍ ഹാര്‍ലിഡേവിഡ്‌സണ്‍ ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണരംഗത്തേക്ക് കടക്കുന്നു. ആദ്യത്തെ ഹാര്‍ലിഡേവിഡ്‌സണ്‍ ഇല...

1403333944 (1)ബൈക്ക് നിര്‍മ്മാണ രംഗത്ത് പ്രശസ്തരായ ക്രൂസര്‍ ഹാര്‍ലിഡേവിഡ്‌സണ്‍ ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണരംഗത്തേക്ക് കടക്കുന്നു. ആദ്യത്തെ ഹാര്‍ലിഡേവിഡ്‌സണ്‍ ഇലക്ട്രിക് ബൈക്ക് പ്രൊജക്ട് ലൈവ് വയര്‍ കമ്പനി പുറത്തിറക്കി.

ഉപഭോക്താക്കള്‍ക്ക് ഈ ബൈക്ക് ഓടിച്ച് നോക്കുവാന്‍ നല്‍കിയ ശേഷം അവരുടെ പ്രതികരണങ്ങള്‍ വിലയിരുത്തിയതിന് ശേഷം മാത്രമായിരിക്കും വാണിജ്യാടിസ്ഥാനത്തില്‍ ഹാര്‍ലിഡേവിഡ്‌സണ്‍ ഇലക്ട്രിക് ബൈക്കുകള്‍ ഉല്‍പ്പാദിപ്പിക്കുക.

sameeksha-malabarinews

പ്രൊജക്ട് ലൈവ് വയര്‍ എക്‌സ്പീരിയന്‍സ് ടൂര്‍ എന്ന് പേരിട്ടിരിക്കുന്ന ടെസ്റ്റ് ഡ്രൈവ് യാത്ര അമേരിക്ക,ക്യാനഡ, യൂറോപ്പ് എന്നിവിടങ്ങളിലാണ് സംഘടിപ്പിക്കുന്നത്. ഹാര്‍ലിഡേവിഡ്‌സണ്‍ ഡീലര്‍ഷിപ്പുകളിലൂടെയാണ് ഉപഭോക്താക്കള്‍ക്കായി ഓടിക്കാനുള്ള അവസരം നല്‍കുന്നത്.

ഒരാള്‍ക്ക് മാത്രം യാത്ര ചെയ്യാവുന്ന തരത്തിലാണ് ഹാര്‍ലിഇലക്ട്രിക് ബൈക്കിന്റെ സീറ്റ് ക്രമീകരിച്ചിരിക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ വെക്കുന്ന സ്ഥാനത്താണ് ഇലക്ട്രിക് മോട്ടോര്‍ ഉറപ്പിച്ചിരിക്കുന്നത്. ബെല്‍റ്റ് ഡ്രൈവിലൂടെയാണ് എഞ്ചിന്‍ കരുത്ത് പിന്നിലെ ചക്രത്തിലെത്തുന്നത്. മറ്റു ഹാര്‍ലികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറെ പുതുമകളുള്ള രൂപകല്‍പ്പനയാണ് ഇലക്ട്രിക് ഹാര്‍ലിക്കുള്ളത്. ഇതിന്റെ പ്രധാന പ്രതേ്യകതകള്‍ എന്നത് എല്‍ഇഡി ഹെഡ്, ടെയ്ല്‍ ലാമ്പുകള്‍, മോണോ ഷോക്ക്, റിയര്‍ സസ്‌പെന്‍ഷന്‍, പൂര്‍ണ്ണമായും ഡിജിറ്റലയ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ എന്നിവയാണ്. അതേ സമയം ഇലക്ട്രിക് മോട്ടോര്‍ സൈക്കിളിന്റെ കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ ഹാര്‍ലി പുറത്തുവിട്ടിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!