നാടിനെ ഇളക്കിമറിച്ച് ഇടതുവലതുസ്ഥാനാര്‍ത്ഥികള്‍ തിരൂരങ്ങാടി മണ്ഡലത്തില്‍

പരപ്പനങ്ങാടി: തെരെഞ്ഞടുപ്പ് ചൂടിലേക്ക് തിരൂരങ്ങാടി മണ്ഡലത്തെ പിടിച്ചുയര്‍ത്തി ഇടുതു വലതു മുന്നണി സ്ഥാനര്‍ത്ഥികളുടെ പര്യടനം ബുധനാഴ്ച രാവിലെ പരപ്പനങ്ങാടിയില്‍ ഇടി മുഹമ്മദ് ബഷീര്‍ തുടങ്ങിവെച്ച പ്രചരണത്തിന്റെ കൊട്ടിക്കാലാശം നടത്തിയതാകട്ടെ അബ്ദുറഹിമാനും. ബൈക്ക് റാലികളും യുവാക്കളുടെ ആരവങ്ങളും കൊണ്ട് ഗ്രാമങ്ങളുടെ മുക്കം മൂലയും ഇളക്കിമറിക്കുന്ന പ്രചരണമാണ് ഇരുമുന്നണി്കളും നടത്തിയത്.abdurahiman 2 copy

ഇന്ന് രാവിലെ എട്ടു മണിയോടെ പരപ്പനങ്ങാടി ഉള്ളണത്ത്  നിന്നാണ് ഇടിയുടെ പ്രചരണം ആരംഭിച്ചത്, പരപ്പനങ്ങാടി പട്ടണത്തിലെ നിരവധി സ്ഥലങ്ങളില്‍ സ്വീകരണങ്ങള്‍ എറ്റുവാങ്ങി നീങ്ങിയ സ്ഥാനാര്‍ത്ഥി ചില കുടുംബയോഗങ്ങളിലും പങ്കെടുത്തു. ഉച്ചക്ക് ശേഷം തിരൂരങ്ങാടിയിലായിരുന്നു പ്രചരണം.

etകോട്ടക്കലില്‍ നിന്നായിരുന്നു അബ്ദുറഹ്മാന്റെ ഇന്നത്തെ പ്രചരണപരിപാടിയുടെ muslim leaugeതുടക്കം. മുന്‍മന്ത്രിയും മുസ്ലീംലീഗ് നേതാവുമായ യുഎ ബീരാന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളോട് അനുഗ്രഹം തേടി. പിന്നീട് എടരിക്കോട്, ക്ലാരി, നന്നമ്പ്ര പഞ്ചായത്തുകളില്‍ പര്യടനം നടത്തി തിരൂരങ്ങാടിയില്‍ പ്രവേശിച്ചു. പല സ്വീകരണകേന്ദ്രങ്ങളിലും കുട്ടകളും സ്ത്രീകളും അണിനിരന്നു.abdurahiman ck balan copy

രാത്രി എട്ടു മണിയോടെ പരപ്പനങ്ങാടിയിലെത്തിയ സ്ഥാനാര്‍ത്ഥിക്ക് മികച്ച സ്വീകരണമാണ് ഒരുക്കിയത്. നുറുകണക്കിന് ബൈക്കുകളിലായി ചെറുപ്പക്കാരായ പ്രവര്‍ത്തകര്‍ ആവേശത്തോടെ സ്ഥാനാര്‍ത്ഥിക്കൊപ്പം നീങ്ങി.abdurahiman 1

സാധരണ പൊന്നാനി മണ്ഡലത്തിലെ തെരെഞ്ഞെടുപ്പ് കാഴ്ചകളി്ല്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ മത്സരത്തിന്റെ അന്തരീക്ഷത്തിലേക്ക് മണ്ഡലം മാറിക്കഴിഞ്ഞു. ഇനിയിള്ള ഒരാഴചയില്‍ കുംഭച്ചൂടിനൊപ്പം മത്സരച്ചുടും വര്‍ദ്ധിക്കുമെന്നുതന്നെയാണ് ഇരുവിഭാഗവും കരുതുന്നത്.