താനൂരിനെ ആവേശത്തിലാഴ്‌ത്തി വി എസ്‌

Story dated:Sunday April 24th, 2016,02 17:pm
sameeksha sameeksha

v s copyതാനൂര്‍: താനൂരിനെ ഇളക്കി മറിച്ച്‌ ജില്ലയില്‍ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്ചുതാനന്ദന്റെ തിരഞ്ഞെടുപ്പ്‌ പ്രചാരണ പരിപാടിക്ക്‌ തുടക്കം. വി എസ്‌ പങ്കെടുത്ത ജില്ലയിലെ ആദ്യ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ പതിനായിരങ്ങളാണ്‌ താനൂര്‍ ബസ്‌ സ്റ്റാന്റ്‌ പരിസരത്ത്‌ എത്തിയത്‌.ഇടതുമുന്നണിയെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക്‌ വോട്ടിലൂടെ ജനം മറുപടി നല്‍കുമെന്നും താനൂരില്‍ വി അബ്‌ദുറഹിമാന്‍ വിജയം നേടുമെന്നും വി എസ്‌ പറഞ്ഞു.

്‌ താനൂര്‍ തീരദേശത്ത്‌ അക്രമണങ്ങള്‍ക്കിരയായ കുടുംബങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തി.