തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പരാജയപ്പെടുത്താന്‍ എല്‍ഡിഎഫ് നേതാക്കള്‍ തന്നെ സമീപിച്ചു; സരിത

sarithaആലപ്പുഴ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പരാജയപ്പെടുത്താനായി എല്‍ഡിഎഫ് നേതാക്കള്‍ തന്നെ സമീപിച്ചതായി സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായരുടെ വെളിപ്പെടുത്തല്‍. എന്നാല്‍ തന്നെ സമീപിച്ച നേതാക്കളുടെ പേര് വെളിപ്പെടുത്താന്‍ സരിത തയ്യാറായില്ല. മഹാകള്ളി എന്നു തന്നെ വിളിച്ച വിഎസ് അച്യുതാനന്ദന്റെ മകനെതിരായുള്ള സിബിഐ അനേ്വഷണത്തിന്റെ കാര്യത്തില്‍ എന്താണ് നിലപാട് എന്നും സരിത ചോദിച്ചു.

കെസി വേണുഗോപാലിനെയും തന്നെയും ചേര്‍ത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് നടത്തുന്ന അപവാദ പ്രചരണങ്ങള്‍ക്കെതിരെയും സരിത രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരത്തില്‍ ആലപ്പുഴയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന പോസ്റ്ററുകള്‍ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് സരിത പോലീസില്‍ പരാതി നല്‍കി.