കേരളം വിധിയെഴുതിത്തുടങ്ങി

downloadതിരു ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ 16ാം ലോകസഭാതിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട പോളിങ്ങ് ആരംഭിച്ച. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലടക്കം രാജ്യത്തെ 92 ലോക്‌സഭാമണ്ഡലങ്ങളിലാണ് രാവിലെ ഏഴു മണിയോടെ വോട്ടെടുപ്പ് തുടങ്ങിയിരിക്കുന്നത്. രാവിലെ മുതല്‍ വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ മികച്ച പ്രതകരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പലയിടത്തും ഇപ്പോള്‍ തന്നെ ക്യു രൂപപ്പെട്ട് കഴിഞ്ഞു.

പതിവി്ല്‍ നിന്ന് വ്യത്യസ്തമായി രാവിലെ 7 മണിമുതല്‍ വൈകീട്ട് ആറു മണിവരെയാണ് ഇത്തവണത്തെ പോളിങ്ങ്.
ഇന്ത്യന്‍ രാഷ്ട്രീയം ഏറ ചര്‍ച്ച ചെയ്ത കര്‍ഷകരുടെ വിദര്‍ഭയും കലാപഭൂമിയായി മാറിയ മുസാഫിര്‍നഗരും ഇന്ന് പോളിങ്ങ് സ്‌റ്റേഷനിലെത്തും.

കേരളത്തില്‍ 2.43 കോടി വോട്ടര്‍മാരാണുള്ളത്.മൊത്തം 269 സ്ഥാനാര്‍ത്ഥികളാണുള്ളത് ഇവരില്‍ 27 പേര്‍ വനിതകളാണ്. ഭൂരിപക്ഷം മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്

2126 നിര്‍ണായകവോട്ടിങ്ങ് കേന്ദ്രങ്ങളി്ല്‍ പ്രത്യേക സുരക്ഷയൊരി്ക്കിയിട്ടുണ്ട് കേന്ദ്രസേനയുള്‍പ്പെടെ 52000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്‌