ഗുജറാത്തിലും ഹിമാചലിലും ബിജെപി

അഹമ്മദാബാദ്: ഗുജറാത്തിലും ഹിമാചലിലും ബിജെപി അധികാരത്തില്‍. ജിഎസ്ടിയുടെയും നോട്ട് അസാധുവിന്റെയും വിലയിരുത്തലാവുമെന്ന് കരുതിയ നിര്‍ണായക തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ബിജെപി കേവല ഭൂരിപക്ഷം നേടിയപ്പോള്‍ ഹിമാചലില്‍ കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കി ബിജെപി അധികാരം തിരിച്ചു പിടിച്ചു.

വോട്ട് നില

ഗുജറാത്തില്‍ 182 സീറ്റില്‍ ബിജെപി 99 സീറ്റും കോണ്‍ഗ്രസ് 80 സീറ്റും മറ്റുള്ളവര്‍ മൂന്ന് സീറ്റും നേടി

ഹിമാചല്‍പ്രദേശില്‍ 68 സീറ്റില്‍ ബിജെപി 44 സീറ്റും കോണ്‍ഗ്രസ് 20 സീറ്റും സിപിഐഎം ഒരു സീറ്റും നേടി