കനത്തമഴയിലും കനത്ത പോളിങ്ങ്

Untitled-1 copyതിരു ;പതിനാലം കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴുമണി മുതല്‍ ആരംഭിച്ച പോളിങ്ങ് വൈകുന്നേരം ആറുമണിവരെ തുടരും.. കേരളത്തില്‍ പലയിടങ്ങളിലും തുടരുന്ന കനത്തമഴയിലും പോളിങ്ങിന്റെ കരുത്തു കുറക്കാനായില്ല.
140 മണ്ഡലങ്ങളിലായി 1203 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്‌

സംസ്ഥാനത്ത് ആകെ 2.60 കോടി വോട്ടര്‍മാരാണുള്ളത്‌. ഇതില്‍ 1.35 കോടി സ്ത്രീകളും 1.25 കോടി പുരുഷന്‍മാരുമാണ്. 2011 ലേതിനെക്കാള്‍ 28.71 ലക്ഷം വോട്ടര്‍മാര്‍ കൂടുതലുണ്ട്. ഭിന്നലിംഗക്കാരായ രണ്ടുപേരും  23,289 പ്രവാസി വോട്ടര്‍മാരും  വോട്ടര്‍ പട്ടികയിലുണ്ട്. 19 നാണ് വോട്ടെണ്ണല്‍.parappanangadi election 1 copy

മിഴ്‌നാട്, പുതുച്ചേരി എന്നിവടങ്ങളില്‍ ഇന്ന് വിധിയെഴുതുകയാണ്. തുടക്കത്തില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. തമിഴ്‌നാട്ടിലും മികച്ച പോളിംഗ് രേഖപ്പെടുത്തിത്. ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ 24 ശതമാനം പോളിംഗാണ് കണക്കുകളില്‍ രേഖപ്പെടുത്തുന്നത്.  തമിഴ്‌നാട്ടില്‍ 18 ശതമാനത്തിനു മുകളിലും പുതുച്ചേരിയില്‍ 9 ശതമാനത്തിനു മുകളിലും പോളിംഗ് രേഖപ്പെടുത്തി.

സ്ഥാനാര്‍ത്ഥികളും സാംസ്‌കാരിക സിനിമാ, രാഷ്ട്രീയ പ്രവര്‍ത്തകരും രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി. കോഴിക്കോട്, കാസര്‍കോഡ്, മലപ്പുറം ജില്ലകളില്‍ മെച്ചപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. അതേസമയം, മധ്യകേരളത്തില്‍ പോളിംഗ് മന്ദഗതിയിലാണ്. കോഴിക്കോട്ടാണ് ഏറ്റവും മികച്ച പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലാണ് കുറവ് പോളിംഗ്.