കാലം മാറി, പ്രചാരണം ന്യൂജെന്‍ ലുക്കില്‍…..

new-generationതിരൂരങ്ങാടി : നാട്ടുപുറങ്ങളിലെ ചായക്കടകളില്‍ നിന്ന്‌ ചര്‍ച്ചകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്നു. ഫേസ്‌ബുക്ക്‌,വാട്‌സ്‌അപ്പ്‌,ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലെ വിവിധ പേരുകളില്‍ പേജുകള്‍ ചര്‍ച്ചക്ക്‌ ഇടം നല്‍കുന്നുണ്ട്‌. നാട്ടിലെ ചായമക്കാനിയുടെ വിവിധ രസമുള്ള പേരുകളാണ്‌ പല പേജുകള്‍ക്കും നല്‍കിയിട്ടുള്ളത്‌്‌. ഇതില്‍ പ്രായവ്യാത്യാസമില്ലാതെയും കക്ഷിഭേദമില്ലാതെയും നിരവധിപേര്‍ നാട്ടിലെ പ്രശ്‌നങ്ങളും സങ്കടങ്ങളും ഇതില്‍ പങ്കുവെക്കുന്നുണ്ട്‌.

മൈക്ക്‌ കെട്ടിയുള്ള പഴയ രീതിയിലുള്ള പ്രചാരണത്തിന്‌ ഇപ്പോഴും കോട്ടമൊന്നും സംഭവിച്ചിട്ടില്ലങ്കിലും ന്യൂജെന്‍ വോട്ടര്‍മാരുടെ വോട്ടുനേടാന്‍ ഓരോ സ്ഥാനാര്‍ഥികളും സാമൂഹിക മാധ്യമങ്ങളില്‍ പേജുകള്‍ തുടങ്ങിയ പുതിയ വോട്ടര്‍മാരുമായി അടുക്കാന്‍ ശ്രമിക്കുന്നുണ്ട്‌. തിരെഞ്ഞെടുപ്പ്‌ കാലമായതോടെ സാമൂഹ്യമാധ്യമങ്ങളില്‍ സ്ഥാനാര്‍ഥികളുടെ വോട്ടഭ്യാര്‍ഥനയുടെ പ്രളയമാണ്‌. സ്ഥാനാര്‍ഥികളുടെ വോട്ടുപിടിത്തവുമായി ബന്ധപ്പെട്ട്‌ നിരവധി അര്‍ഥവത്തായ ഫലിതങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധാകേന്ദ്രമാകുന്നുണ്ട്‌. മുന്‍വര്‍ഷങ്ങളില്‍ രാഷ്ടീയപാര്‍ട്ടികള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ എവിടെയെത്തിയെന്ന ചര്‍ച്ചകളും മറ്റും ചിത്രസഹിതം പോസ്റ്റു ചെയ്യുന്നതിനാല്‍ ഇതിനുള്ള വ്യക്തമായ മറുപടിയുമായാണ്‌ വോട്ടര്‍മാരുടെയടുത്തേക്ക്‌ സ്ഥാനാര്‍ഥികള്‍ക്ക്‌ പോകാനാവുക.

പ്രചാരണകാലത്തെ സ്ഥാനാര്‍ഥിയുടെ ദൈനദിന കാര്യങ്ങള്‍പോലും ചിത്രങ്ങളായും കമന്റുകളായും സാമൂഹ്യമാധ്യമങ്ങള്‍ പോസ്‌റ്റു ചെയ്‌ത്‌ വാര്‍ഡില്‍ കൂടുതല്‍ പരിചിതനാവാനുള്ള ശ്രമത്തിലാണ്‌ സ്ഥാനാര്‍ഥികള്‍. പ്രചാരണസമയത്തെ ്‌ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി വീഡിയോ ക്ലിപ്പിങുകളും വോട്ടഭ്യാര്‍ഥിച്ചു കൊണ്ടുള്ള വോയ്‌സ്‌ മെസേജും സ്ഥാനാര്‍ഥികളുടെ പേജുകളിലും മറ്റും നിറയുന്നുണ്ട്‌.