തെരഞ്ഞെടുപ്പ് സുരക്ഷ; നാദാപുരത്ത് സൈന്യമെത്തി

cisf1നാദാപുരം : വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നാദാപുരം കുറ്റ്യാടി മേഖലയില്‍ സുരക്ഷ ശക്തമാക്കുന്നതിനായി സിഐഎസ്എഫ് സേനയെത്തി.

രണ്ട് കമ്പനികളിലായി 170 പേരടങ്ങുന്ന സംഘമാണ് ഇവിടെയെത്തിയത്. കമാന്‍ഡന്‍ഡ് വിജയകുമാറിന്റെ നേതൃത്വത്തില്‍ രണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും, 4 എസ്‌ഐമാരും സംഘത്തിലുണ്ട്. ഒരു ബൂത്തില്‍ കുറഞ്ഞത് 5 സേനാംഗങ്ങളെങ്കിലും ഉണ്ടായിരിക്കും. സാധരണ നാദാപുരം മേഖലയില്‍ പാര്‍ട്ടികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാനാണ് സേനയെ വരുത്താറെങ്കില്‍ ഇത്തവണ മാവോയിസ്റ്റ് സാന്നിദ്ധ്യം കൂടി കണക്കിലെടുത്താണ് ഇവരെ വിന്യസിക്കുന്നത്.