Section

malabari-logo-mobile

അടവുനയവുമായി വോട്ടർമാരും

HIGHLIGHTS : പരപ്പനങ്ങാടി: അടവും തടവും രാഷട്രീയ പാർട്ടികൾക്കും മുന്നണിക ൾ ക്കുംമാത്രമ്മല്ല വോട്ടർമാരുടെ കയ്യിലുമുണ്ട് അടവ് നയം' നിറഞ്ഞ് കവിയുന്ന വാർഡ്തല കുടുംബ ...

election-keralaപരപ്പനങ്ങാടി: അടവും തടവും രാഷട്രീയ പാർട്ടികൾക്കും മുന്നണിക ൾ ക്കുംമാത്രമ്മല്ല വോട്ടർമാരുടെ കയ്യിലുമുണ്ട് അടവ് നയം’ നിറഞ്ഞ് കവിയുന്ന വാർഡ്തല കുടുംബ യോഗ ങ്ങളിൽ നിന്നാണ് നേതാകൾക്ക്‌ ഇക്കാര്യം ബോധ്യമായത്. തന്ത്ര ത്തിൽ പാർട്ടിയെക്കാൾ ഒരുപടി മുന്നിലെത്തി നിൽക്കുന്ന ജനങ്ങളെ മെരുക്കാൻ പുതിയ അടവ് തേടുകയാണ് നേതാക്കൾ ഇന്നലെത്തെ യുഡിഎഫ് യോഗ ത്തിൽ നിറഞ്ഞിരുന്ന സ്ത്രീകളടക്കമുള്ള ശ്രോതാക്കള്‍ ഇന്നത്തെ വികസന മുന്നണി യോഗത്തിൽ ഒട്ടും ജാള്യതയില്ലാതെ വിരിഞ്ഞിരിക്കുന്ന കാഴ്ച്ചയാണ് കൗതുകം.  വോട്ടർമാർ തന്ത്ര ത്തിൽ കാഴ്ച്ചവെക്കുന്ന കരുതലും വളർച്ചയും ജനങ്ങളുടെ . മുന്നേറ്റം ബഹുദൂരമാണന്ന് വ്യക്തമാക്കുന്നു.  ഒരു മുന്നണി യിൽ നിന്ന് കൊണ്ട് തന്നെ എതിർ ചേരി യിലെ കക്ഷി കളിലേക്ക് പാലമിടുന്ന പാർട്ടികൾ മനസാക്ഷി കുത്ത് ലഘൂകരിക്കാൻ മലയാള ഭാഷയിൽ നിന്ന് ഗവേഷണം ചെയ്ത് കണ്ടെത്തിയ അവസാനത്തേതും സാർവ്വാഠഗീകൃതവുമായ പദമാണ് ” അടവ് നയം; അടവ് എന്നത് കളരി ആയോധന കലയുമായും ഒരു മത്സ്യ ത്തിൻ്റെ പേരു മായും ബന്ധപെട്ടാണ് നാളിന്നോളം മലയാളി പരിചയ പെട്ടത്. എന്നാൽ സൈദ്ധാന്തിക രാഷ്ട്രീയം പ്രായോഗിക രാഷ്ട്രീയവുമായി പരിണമിക്കുന്നതിനിടയിലാണ് അടവ് നയം പിറന്ന് വീണത്. അതോടെ എല്ലാ തരികിട ഇടപാടുകൾക്കും മേനി പറയുന്ന പേരായി അടവുനയം മാറി. അത് കൊണ്ട് തന്നെ അടവ് നയം കാട്ടി ഇനി വോട്ടർമാരെ പറ്റിക്കണ്ട , ,ആ അധ്യയത്തിന് പ്രതി അധ്യായം തീർക്കുകയാണ് വോട്ടർമാർ എതിരാളികളുടെ കുടുംബ യോഗങ്ങളിലെ വിവരങ്ങൾ പകർത്തി വരുന്ന ഏജൻറുമാരുടെ മൊബൈൽ ഫോണുകളിലാണ് കണക്ക് തെറ്റിക്കുന്നതും കരളലിയിക്കുന്നതുമായ രംഗങ്ങളുള്ളത് തങ്ങളുടെ കൺവെൻഷനുകളിൽ മുന്നിലിരുന്ന് പുതിയ ആശയങ്ങളു° ‘ പ്രചരണ രീതികളും പറഞ് തന്നവർ അത്ര ആവേശത്തോടെ തന്നെ മറു ചേരിയിലും ‘ നിറഞ് തുളുമ്പുന്ന കാഴ്ച്ച ഇരു പക്ഷത്തും ഒരേ പോലെ നെഞ്ചിടിപ്പേറ്റുകയാണ്. പുഞ്ചിരി യുടെ കാര്യത്തിലും സ്ഥാനാർത്ഥികളെക്കാൾ ഏറെ മുന്നിലാണ് വോട്ടർമാർ സ്ഥാനാർത്ഥി ക ളെ പക്ഷാതീതമായി അങ്ങോട് ചെന്ന് കൈ കുലുക്കാനും കുശലം ചോദിക്കാനും പുഞ്ചിരി വാരിയെറിയാനും ആവേശം കാണിക്കുന്ന സമ്മതിദായകരെ സമ്മതിക്കുക തന്നെ വേണം. വിവേക പൂർവ്വം വിനയം പ്രകടിപ്പിക്കാനുള്ള വോട്ടർ മാരുടെ വിജ്ഞാനമാണ് എല്ലാ സ്ഥാനാർത്ഥികൾക്കും ഒരേ പോലെ പ്രത്യാശ പകരുന്നത്. ഉറച്ച വോട്ട്, സാധ്യത വോട്ട്, ആടി കളിക്കുന്ന വോട്ട്, എതിർ പക്ഷത്തിൻ്റെ വോട്ട്, എന്നീ കോള ങ്ങളിലാണ് വോട്ടർമാരുടെ അടവ് നയം കാറ്റും കോളും തീർക്കുന്നത് ‘ അടവ് നയവുമായി നടക്കുന്ന പ്രാസംഗികരുമില്ലാതില്ല. കഴിഞ്ഞ ദിവസം പരപ്പനങ്ങാടി ടൗണിൽ യു.ഡി എഫ് സ്ഥാനാർത്ഥി യുടെ കൺവെൻഷനിൽ ആശംസ പ്രാസംഗികനായ സാമൂഹ്യ പ്രവർത്തകൻ പിറ്റെ ദിവസം എതിരാളിയുടെ ക്ഷണം സ്വീകരിച്ച് ജനകീയവികസന മുന്നണി യുടെ കൺവെൻഷൻ വേദിയിലും ആശംസ, പ്രാസംഗികനായി … അവിടെ അദ്ധേഹം ഇങ്ങനെ പ്രസംഗിച്ചു. ഈ വാർഡിലെ രണ്ട് സ്ഥാനാർത്ഥികളും നല്ലവരാണ് നല്ലവരായ നാട്ടുകാരെ നിങ്ങൾ അവരിൽ ഏറ്റവും നല്ലവനെ കണ്ടെത്തി നിങ്ങൾ വോട്ടു ചെയ്യുക. അതോടെ ജനങ്ങളുടെ കൺഫ്യൂഷൻ തീർന്നു!

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!