എതിരാളികളെ ഞെട്ടിച്ച് പരപ്പനങ്ങാടിയില്‍ നിയാസിന്റെ തെരഞ്ഞെടുപ്പറാലി

Story dated:Wednesday May 11th, 2016,10 01:am
sameeksha sameeksha

niyazപരപ്പനങ്ങാടി: തിരുരങ്ങാടി മണ്ഡലത്തില്‍ കടുത്തമത്സരമില്ലെന്ന എതിരാളികളുടെ പ്രചരണങ്ങള്‍ക്ക് ചുട്ടമറുപടിയുമായി ഇടതു സ്വതന്ത്രസ്ഥാനാര്‍ത്ഥി നിയസ് പുളിക്കലകത്തിന്റെ തിരഞ്ഞെടുപ്പ് റാലി പരപ്പനങ്ങാടയില്‍ നടന്നു. മണ്ഡലത്തിലെ പ്രമുഖ സ്ഥാനാര്‍ത്ഥികളായ പികെ അബ്ദുറബ്ബിന്റെയും നിയാസിന്റെയും ജന്മനാടായ IMG_20160510_183622പരപ്പനങ്ങാടിയിലെ തെരഞ്ഞെടുപ്പ് പ്രചരണം കടുത്തതാകുന്നതിന്റെ സുചനയായിരുന്നു ചൊവ്വാഴ്ച വൈകീട്ട് നടന്ന വന്റാലി.
ആയിരക്കണക്കിന് ഇടത്, ജനകീയമുന്നണി പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുത്തത്.പുതുവോട്ടര്‍മാരുടെ സജീവസാനിധ്യം റാലിയില്‍ ദൃശ്യമായിരുന്നു.പരപ്പനങ്ങാടി പുത്തരിക്കില്‍ നിന്നാരംഭിച്ച റാലി പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സമാപിച്ചു.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സിപിഐഎം പൊളിറ്റ്ബ്യുറോ അംഗം ഹനന്‍മുള്ള ഉദ്ഘാടനം ചെയ്തു. സിനമാനടനും സിപിഐ നേതാവുമായ ജയന്‍ ചേര്‍ത്തല സിപിഎം ജില്ലാ സക്രട്ടറി പിപി വാസുദേവന്‍, സിഎച്ച് വിചാരവേദി ചെയര്മാന്‍ യാക്കുബ് കെ ആലുങ്ങല്‍, ജനകീയവികസനമുന്നിണി നേതാവ് കെപി ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു