തെരഞ്ഞെടുപ്പ് റാലിക്കിടെ നടി നഗ്മയെ എംഎല്‍എ കേറിപ്പിടിച്ചു

Nagmaദില്ലി: പ്രശസ്ത നടിയും മീററ്റിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി സ്ഥാനാര്‍ത്ഥിയുമായ നഗ്മയോട് എംഎഎല്‍എ തന്നെ അപമര്യാദയായി പെരുമാറി. ഉത്തര്‍പ്രദേശിലെ ആപ്പൂരില്‍ലെ ഒരു തെരഞ്ഞെടുപ്പ് സമ്മേള വേദിയില്‍ വെച്ചാണ് സംഭവമുണ്ടായത്.

നഗ്മ വേദിയിലേക്ക് കയറുന്നതിനിടെ കോണ്‍ഗ്രസ് എംഎല്‍എയായ ഗിരിരാജ് ശര്‍മ്മ നടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. നഗ്മ ഉടന്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ച എംഎല്‍എ പിടിച്ചുതള്ളി. നൂറ് കണക്കിനാളുകള്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം നടന്നത്.