മോഡിക്കെതിരെ കെജ്‌രിവാള്‍ മത്സരിക്കും

kejriwal and modiദില്ലി : മുന്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കെതിരെ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച ഔദേ്യാഗിക പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടാകുമെന്ന് ആംആദ്മി നേതാക്കള്‍ അറിയിച്ചു.

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ മോഡി വാരാണസിയില്‍ നിന്നാണ് ജനവിധി തേടുന്നത്.

ബിജെപിയിലെ മറ്റ് മുന്‍നിര നേതാക്കളായ മുരളി മനോഹര്‍ ജോഷി കാണ്‍പൂരില്‍ നിന്നും, രാജ്‌നാഥ് സിംഗ് ലക്‌നൗവില്‍ നിന്നും, വരുണ്‍ഗാന്ധി സുല്‍ത്താന്‍പൂരില്‍ നിന്നും മത്സരിക്കും. ഇതോടെ 58 മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കുറിച്ചും ധാരണയായിട്ടുണ്ട്.